കല്‍പ്പറ്റ : സംസ്ഥാനത്തെ വിവിധ വകുപ്പുകളിലുള്ള ഒഴിവുകള്‍
കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥ-ഭരണ പരിഷ്ക്കരണ വകുപ്പിലെ വിജിലന്‍സ്
വിഭാഗം ജില്ലയില്‍ പരിശോധന തുടങ്ങി. അണ്ടര്‍ സെക്രട്ടറി വി.സെന്നിന്റെ
നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിലെ ജില്ലാ ഓഫീസുകളില്‍ പരിശോധന
നടത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പരിശോധന.
സംസ്ഥാനത്ത് 14 ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്. ഓഫീസ് മേധാവികളോട്
ഒഴിവുവിവരങ്ങള്‍ രേഖാപരമായി എഴുതി വാങ്ങിയാണ് സംഘം മടങ്ങുന്നത്. ഇതിനായി
നിശ്ചിത പ്രഫോമയും ഓഫീസുകള്‍ക്ക് നല്‍കുന്നുണ്ട്. പിഎസ്സി
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് സര്‍ക്കാര്‍ നടപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: