Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

‘യസീദികൾ’ മരിച്ച് ജീവിക്കുന്ന മനുഷ്യർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 10:40 am IST
in Special Article

യസീദികൾ ഒരുപക്ഷേ ജൂതന്മാർക്ക് ശേഷം ഏറ്റവും കൂടുതൽ വംശഹത്യ നേരിടേണ്ടി വന്ന ഒരു ജന വിഭാഗമായിരിക്കാം ഇവർ. ലോകത്തിന്റെ നാശത്തിനായി ഉടലെടുത്ത ഐഎസ് എന്ന കറുത്ത ചെന്നായ്‌ക്കളുടെ പ്രധാന ഇരകളാണ് ഇക്കൂട്ടർ. ഇറാഖിലും സിറിയയിലും ഐഎസ് ആധിപത്യം ഉറപ്പിച്ചപ്പോൾ തന്നെ ഇവരെ ഉന്മൂലനം ചെയ്യണമെന്ന് ഭീകരർ എഴുതിച്ചേർത്തു എന്ന് വേണം കരുതുവാൻ. ഒരുപക്ഷേ ഹിറ്റ്ലർ ജൂതന്മാരോട് ചെയ്തതിന്റെ പതിമടങ്ങ് ക്രൂരമായ പീഡനങ്ങളാണ് ഐഎസ് ഭീകരർ ഈ പാവം മനുഷ്യരോട് നടത്തി വരുന്നത്.

എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. ഐഎസിന്റെ തുടരെയുള്ള പരാജങ്ങളും സൈനിക വിജയവും യസീദികൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്. ഐഎസിന് മൊസൂളിൽ ശക്തി കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ അടുത്തിടെ 53 യസീദി സ്ത്രീകളെ മോചിപ്പിച്ചിരുന്നു എന്ന് യുഎൻ വ്യക്തമാക്കിയിരുന്നു. ഇവർക്ക് പ്രാഥമിക ചികിത്സയടക്കമുള്ള സഹായങ്ങൾ യുഎൻ നൽകുകയും ചെയ്തു.

2014-2015 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ യസീദികൾ ക്രൂരമായ പീഡനത്തിനും ആക്രമണങ്ങൾക്കും വിധേയരായത്. ഏകദേശം 1500ൽ അധികം പെൺകുട്ടികൾ ഇപ്പോഴും ഐഎസിന്റെ പക്കലുണ്ടെന്നാണ് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ ഐഎസ് ഭീകരർ യസീദി വിഭാഗത്തിന് നേർക്ക് നടത്തുന്ന ക്രൂരതകളെ പുറത്ത് കൊണ്ടുവരാൻ ‘യഹാദ് ഇൻ ഉനാം’ (ഒരുമിച്ച് ഒന്നായി) എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചിരുന്നു. യസീദികൾ വസിക്കുന്ന കുർദിസ്ഥാൻ മേഖലയിലേക്കായിരുന്നു ഇവർ യാത്ര ചെയ്തതും തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തിയതും. അഞ്ച് തവണ യാത്ര ചെയ്ത ഇവർ പ്രദേശത്തെ യസീദി ജനങ്ങളോട് ഐഎസിന്റെ ഭാഗത്ത് നിന്നും അനുഭവിക്കേണ്ടി വന്ന ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചും കണ്ടും മനസിലാക്കുകയായിരുന്നു.

ആധുനിക കാലഘട്ടത്തിൽ ഇത്രയുമധികം ക്രൂരത നേരിടേണ്ടി വന്ന ഒരു ജനവിഭാഗം ഈ ഭൂമിയിൽ ഉണ്ടാവില്ല എന്നാണ് പഠനത്തിനു ശേഷം ഇതിന്റെ പ്രവർത്തകർ പറഞ്ഞത്. പിടികൂടുന്ന യസീദികളെ ഉടൻ തന്നെ മതപരിവർത്തനം നടത്തുകയാണ് ഭീകരരുടെ ആദ്യ നടപടി. എതിർക്കുന്നവരെ നിഷ്ഠൂരം തലയറുത്തോ വെടിവച്ചോ കൊലപ്പെടുത്തും. തുടർന്ന് സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ, വയോധികർ എന്നിങ്ങനെ തരംതിരിക്കും. രണ്ടാം ലോക യുദ്ധകാലത്ത് കോൺസൻട്രേഷൻ ക്യാമ്പുകളിൽ നാസികൾ ജൂതന്മാരെ വേർതിരിക്കുന്നതിനോട് ഇതിനെ താരതമ്യപ്പെടുത്തുവാൻ കഴിയും.

തരംതിരിക്കലിനു ശേഷം ഭൂരിഭാഗം പുരുഷന്മാരെയും കൊലപ്പെടുത്തുകയാണ് ചെയ്യാറ്. ആരോഗ്യവതികളായ സ്ത്രീകളെ നിർബന്ധിത വേശ്യാവൃത്തിയിലേക്ക് കൊണ്ടു പോകും. നിരവധി പെൺകുട്ടികളെ പൊതു മാർക്കറ്റിൽ കച്ചവടച്ചരക്കായി ഐഎസ് ഭീകരർ മാറ്റുന്നു. യസീദി കുട്ടികളെ മതപരിവർത്തനം നടത്തി ഇസ്ലാമിലേക്ക് ആക്കുകയും വിശുദ്ധ യുദ്ധം ചെയ്യാൻ ജിഹാദികളാക്കും. വയോധികരെ ചാവേറുകളോ മനുഷ്യ കവചങ്ങളായോ ഉപയോഗിക്കുകയാണ് ഐഎസിന്റെ രീതി. ഞെട്ടിക്കുന്ന ഇത്തരത്തിലുള്ള നിരവധി കാര്യങ്ങളാണ് സംഘടനയ്‌ക്ക് യസീദി ജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്.

എന്നാൽ ഇപ്പോൾ ഐഎസിനേൽക്കുന്ന കനത്ത തിരിച്ചടികൾ ഇവർക്ക് ഏറെ പ്രത്യാശയാണ് നൽകുന്നത്. നാളെ നല്ലൊരു ദിവസം തങ്ങൾ ഉണ്ടാകുമെന്നതിൽ സംശമില്ലെന്നും ഇവർ ആത്മവിശ്വാസത്തോടെ പറയുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.