കല്ലടിക്കോട് ; മേഖലയിലെ സ്കൂളുകള്‍ക്ക് കുറ്റങ്ങളും കുറവുകളും ഏറെയുണ്ടെങ്കിലും പലതും പല മേഖലകളിലും ഒന്നിനോടൊന്ന് കിടപിടിക്കുന്നവയാണ്.
ചില ഏയ്ഡഡ് സ്കൂളുകളില്‍ മാത്രമാണ് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിക്കുന്ന രീതിയില്‍ അല്പമെങ്കിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പലസ്കൂളുകളും ഗ്രാമീണമേഖലയിലായതിനാല് പരാതികള്‍ക്ക് ആരും മുന്‍കൈയെടുക്കാറില്ല എല്ലാം ഉള്ള സൗകര്യത്തില്‍ ഒതുക്കുന്നുവെന്നുമാത്രം പലതിലും പരാതികള്‍ പറയാറുണ്ടെങ്കിലും അവ പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെയോ മാനേജ്മെന്റിന്െയോ പിടിഎയുടെയോ ഭാഗത്തുനിന്ന് കാര്യമായ സഹകരണം ഉണ്ടാകാറില്ല.
അതിനാല്‍ ഉള്ളതുകൊണ്ടോണം എന്ന മട്ടിലാണ് പല വിദ്യാലയങ്ങളുടെയും സ്ഥിതി. ചുറ്റുമതിലില്ലാത്തത് പലതിന്റെയും ഒരു ശാപമാണ്. അതിനാല്‍ തന്നെ ഇവ സന്ധ്യമയങ്ങുന്നതോടെ സാമൂഹ്യദ്രോഹികളുടെ കേന്ദ്രമായി മാറുന്നു. ഇവക്കെതിരെ പ്രതികരിക്കാന്‍ പോലും പലരും തയ്യാറാകുന്നില്ല. വേണ്ടത്ര ഫണ്ട് ലഭ്യമാകുന്നില്ലെന്നതാണ് ഒരു പരിധിവരെ കാരണം. എംപിമാരും എംഎല്‍എമാരും പലപ്പോഴും ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആരോപണം വ്യാപകമാണ്. താഴെ കിടയിലുള്ള പാര്‍ട്ടി കമ്മിറ്റികളുടെ നിര്ദ്ദേശാനുശ്രണമാണ് പലപ്പോഴും ഫണ്ടുകള്‍ നല്‍കുന്നത്.
അതിനാല്‍ തന്നെ അര്‍ഹമായവ പലപ്പോഴും അവഗണിക്കപ്പെടുന്നു. അധ്യാപകരും മാനേജ്മെന്റും പിടിഎയും ഒന്നിച്ച് നില്ക്കുകയാണെങ്കില് ഒരു പരിധിവരെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. എല്ലാകാലത്തും സര്‍ക്കാരിനെമാത്രം ആശ്രയിച്ച് മുനന്നോട്ടുപോകാനാകില്ലെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിവിധ സംഘടനകള്‍ വിദ്യാലയങ്ങളെ സഹായിക്കുന്നതിനായി രംഗത്തുവരാറുണ്ട് അവയെ ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുകയാണെങ്കില്‍ അതിന്റെ ഗുണം വിദ്യാലയങ്ങള്‍ക്ക് ലഭ്യമാകും.
കഴിഞ്ഞ വര്‍ഷം നവതി ആഘോഷിച്ച കോങ്ങാട് ഗവ: യുപി സ്കൂള്‍ പഠന നിലവാരത്തിലും മറ്റ് പാഠ്യേതര വിഷയത്തിലും വിദ്യാര്‍ത്ഥികളെ ഒരുക്കുന്ന അധ്യാപക ഐക്യത്തെ സൂചിപ്പിക്കുന്നു. പ്രദേശത്തെ പ്രമുഖ ഹൈസ്കൂളുകളില്‍ ഒന്നായ കോങ്ങാട് കെപിആര്പിയില് ഒരു വിഭാഗം അധ്യാപകര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പ്രചോദനം നല്കുന്നു വെന്നത് പഠന നിലവാരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതെ സമയം മുണ്ടൂര്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം കായികത്തിനും പ്രാമുഖ്യം നല്കുന്നുവെന്ന്ത് എടുത്തു പറയേണ്ടതുണ്ട്.
സംസ്ഥാനത്തെ ഏറ്റവും മികച്ച വിരലില്ലെണ്ണാവുന്ന കായിക വിദ്യാലയങ്ങളില്‍ മുണ്ടൂരിന് പ്രമുഖ സ്ഥാനമുണ്ട്. കായികവിദ്യാഭ്യാസത്തിന് മാനേജ്മെന്റ് മുന്‍ഗണന നല്കുന്നുവെന്നതാണ് പ്രധാന. വേലിക്കാട് സ്കൂളിനും ഭൗതിക സാഹചര്യങ്ങളുടെ കുറവ് ഏറെയാണ് പലക്ലാസ് മുറികളിലും ജനലുകളും വാതിലുകളും തകര്‍ന്ന സ്ഥിതിയിലാണ് ശൗചാലങ്ങളുടെകുറവും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: