സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്റ് എന്‍ജിനീയറിങ് ട്രെയിനിങ് (സിഫ്നെറ്റ്) ഇക്കൊല്ലം കൊച്ചിയില്‍ നടത്തുന്ന നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (ബിഎഫ്എസ്സി നോട്ടിക്കല്‍ സയന്‍സ്) കോഴ്സിലും കൊച്ചി, ചെന്നൈ, വിശാഖപട്ടണം, സിഫ്നെറ്റ് കേന്ദ്രങ്ങളിലായി നടത്തുന്ന രണ്ട് വര്‍ഷത്തെ വെസ്സല്‍ നാവിഗേറ്റര്‍/മറൈന്‍ ഫിറ്റര്‍ കോഴ്സുകളിലും പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി www.cifnet.gov.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
അപേക്ഷാഫീസ് 300 രൂപ. എസ്സി/എസ്ടികാര്‍ക്ക് 150 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി www.cifnet.gov.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം ദി ഡയറക്ടര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്റ് എന്‍ജിനീയറിങ് ട്രെയിനിങ് (സിഐഎഫ്എന്‍ഇടി), ഫൈന്‍ആര്‍ട്സ് അവന്യൂ, ഫോര്‍ഷോര്‍ റോഡ്, കൊച്ചി-682 016 എന്ന വിലാസത്തില്‍ അയക്കണം.
ജൂണ്‍ 17ന് കൊച്ചി, ചെന്നൈ, മംഗ്ലൂര്, പോണ്ടിച്ചേരി, വിശാഖപട്ടണം, ദല്‍ഹി, കൊല്‍ക്കത്ത മുതലായ കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതു പ്രവേശന പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് അഡ്മിഷന്. പ്രതിമാസം 1500 രൂപ സ്റ്റൈപന്റ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: