- ഇന്ത്യയിലെ 16 എന്‍ഐടികളിലും കേന്ദ്രഫണ്ടോടെ പ്രവര്‍ത്തിക്കുന്ന രണ്ട് ദേശീയ സ്ഥാപനങ്ങളിലും ഇക്കൊല്ലം നടത്തുന്ന എംഎസ്സി, എംഎസ്സി (ടെക്), റഗുലര്‍ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത കൗണ്‍സലിംഗിന് (സിസിഎംഎന്‍-2017) ഓണ്‍ലൈന്‍ രജിസ്ട്രേഷന് മേയ് 24 വരെ. രജിസ്ട്രേഷന് ഫീസ് 2500 രൂപ. മെയ് 8 മുതല്‍ സ്ഥാപനവും കോഴ്സും തെരഞ്ഞെടുക്കുന്നതിനുള്ള ചോയിസ് ഫില്ലിംഗ് തുടങ്ങണം. കാലിക്കറ്റ് എന്‍ഐടിയിലെ എംഎസ്സി കോഴ്സുകളില്‍ പ്രവേശനവും ‘CCMN-2017’- വഴിയാണ്. JAM 2017- സ്കോര്‍ പരിഗണിച്ചാണ് അഡ്മിഷന്. www.ccmn.in.-
- എന്‍ഐടി തിരുച്ചിറപ്പള്ളിയില്‍ എംഎസ്സി കോഴ്സില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മേയ് 17 വരെ. എന്‍ട്രന്‍സ് പരീക്ഷ ജൂണ്‍ 4 ന്. കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് എംഎസ്സി കോഴ്സിന് പ്രവേശനം. www.nitt.edu.
- ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അധ്യാപകനിയമന യോഗ്യതാ നിര്‍ണയ പരീക്ഷയായ രണ്ടാമത് നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (എന്‍എച്ച്ടിഇടി) ജൂണ്‍ 17 ന് നടക്കും. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 2 വരെ സ്വീകരിക്കും. www.thims.gov.in.
- കൊല്‍ക്കത്തയിലെ സത്യജിത്റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കൊല്ലം നടത്തുന്ന രണ്ടുവര്‍ഷത്തെ ടെലിവിഷന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ മേയ് 10 വരെ. ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമാണ് യോഗ്യത. www.srfti.ac.in.-
- എന്‍.ഐ.ടി റൂര്‍ക്കേല 2017 ജൂലായിലാരംഭിക്കുന്ന പിഎച്ച്ഡി എം.ടെക് (റിസര്‍ച്ച്) പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ മേയ് 21 വരെ. www.nitrkl.ac.in.-
- 2017 ജൂണില്‍ നടത്തുന്ന കെ-മാറ്റ് പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ മേയ് 31 വരെ. കേരളത്തില്‍ എംബിഎ പ്രവേശനത്തിന് കെ-മാറ്റ് യോഗ്യത പരിഗണിക്കും. www.kmatkerala.in/june.-
- കോട്ടയം മഹാത്മാഗാന്ധി വാഴ്സിറ്റിയുടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ നടത്തുന്ന പിജി പ്രോഗ്രാമുകളിലേക്കുള്ള കോമണ്‍ അഡ്മിഷന് ടെസ്റ്റിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ മേയ് 10 വരെ. www.cat.mgu.ac.-
- കാലിക്കറ്റ് സര്‍വ്വകലാശാലായുടെ വിവിധ വകുപ്പുകളിലും കോളേജുകളിലും നടത്തുന്ന സെല്‍ഫ് ഫിനാന്‍സിംഗ് എംഎസ്സി, എംസിജെ, എംഎ, എംഎസ്ഡബ്ല്യു മുതലായ പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ മേയ് 15 വരെ. www.cuonline.ac.in.-
- തിരുവനന്തപുരത്തെ (പേരൂര്‍ക്കട) ലോ അക്കാദമി ലോ കോളേജില്‍ ഇക്കൊല്ലം നടത്തുന്ന പഞ്ചവത്സര ഇന്റിഗ്രേറ്റഡ് ബിഎഎല്‍എല്‍ബി, ബി.കോം എല്‍എല്‍ബി കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ മേയ് 25 വരെ. http://keralalawacademy.in/
പ്രതികരിക്കാൻ ഇവിടെ എഴുതുക: