കല്ലടിക്കോട്: സംസ്ഥാനത്ത് വ്യാജ തേന്‍ വ്യാപകമായി വിറ്റഴിക്കുന്നു. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ നിന്നും വ്യാജ തേന്‍ പിടികൂടുകയുണ്ടായി.ശരീരത്തിന് ദോഷം ചെയ്യുന്ന കെമിക്കലുകള്‍ ചേര്‍ത്തുണ്ടാക്കിയ തേന്‍ വിതരണം ചെയുന്നത് വന്മാഫിയയാണെന്ന് സംശയമുണ്ട്.
അട്ടപ്പാടി,വയനാട്, നീലഗിരി, നെല്ലിയാമ്പതി, ഇടുക്കി തുടങ്ങി മലയോര മേഖലകളുടെ പേരിലുള്ള ജനങ്ങളുടെ വിശ്വാസം മുതലെടുത്താണ് ഈ പേരില്‍ സംസ്ഥാനത്ത് വ്യപതകമായ തോതില്‍ വ്യാജ തേന്‍ വില്പന നടത്തുന്നത്. കാട്ടുതേന്‍, ചെറുതേന്‍ എന്നീ പേരുകളില്‍ വില്‍ക്കുന്ന തേനിന് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന് തേനീച്ച കര്‍ഷകര്‍ പറയുന്നു.
ഏറ്റവും ഔഷധ ഗുണമുള്ളതും ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ ചെറു തേന്‍ അധികവും വലിയ തേനോ വ്യാജനോ ആയിരിക്കുമെന്ന് തച്ചമ്പാറ അമൃതം ചെറു തേനീച്ച കര്‍ഷക സമിതി സെക്രട്ടറി ഉബൈദുള്ള എടായ്ക്കല്‍ പറയുന്നു. വീട്ടിലെ തറകളുടെയും മരപ്പൊത്തുകളിലും കാണപ്പെടുന്ന ചെറു തേനീച്ച കാടുകളില്‍ വ്യാപകമായി ഉണ്ടാവില്ല.
ഇവയെ കൂട്ടിലാക്കി വളര്‍ത്തി തേന്‍ എടുക്കുകയാണ് ചെയ്യുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു കൂട്ടില്‍ നിന്നും 200 ഗ്രാം തേനാണ് ലഭിക്കുക.കേരളത്തില്‍ പല കര്‍ഷകരും ഒറ്റപ്പെട്ട് ചെറു തേന്‍ കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകര്‍ സംഘടിതമായി കൃഷി ചെയ്യുന്നത് തച്ചമ്പാറ പഞ്ചായത്ത് കേന്ദ്രീകരിച്ചാണ്.
ഇവിടെയെല്ലാം ഉത്പാദിപ്പിക്കുന്ന തേനിന് ആവശ്യക്കാര്‍ ഏറെയാണ്. കിലോക്ക് രണ്ടായിരം രൂപയാണ് ചെറു തേനിന്റെ വില.എന്നാല്‍ വ്യാജ ചെറു തേനീന് വിപണിയില്‍ വില 600 രൂപയാണ്.
ഈ വിലക്ക് യഥാര്‍ത്ഥ ചെറു തേന്‍ നല്കാന് കര്‍ഷകര്‍ക്കു കഴീയില്ലെന്നും വില കുറച്ചു കിട്ടുന്നത് വിലകുറഞ്ഞ വന്തേനാണെന്നും കര്‍ഷകര്‍ പറയുന്നു. വ്യാജ തേന്‍ വ്യാപകമായി വിറ്റഴിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുമെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: