ഒറ്റപ്പാലം:ആക്ഷേപഹാസ്യത്തിലൂടെ മലയാള സാഹിത്യത്തിന് പുതിയ മുഖം സംഭാവന ചെയ്ത കുഞ്ചന്‍ നമ്പ്യാരുടെ സ്മാരകത്തില്‍ 25 ലക്ഷം രൂപയുടെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും തുള്ളല്‍ കല പഠിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് നാല് ക്ലാസ് മുറികളും ഉടന്‍ പൂര്‍ത്തിയാക്കും.
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലേയ്ക്കുള്ള റോഡ് 2017-18 ലെ പി.ഉണ്ണി എംഎല്‍എയുടെ ആസ്തിവികസനഫണ്ടില്‍ നിന്നും തുക വകയിരുത്തി പുതുക്കി പണിയുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ്ദാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.
കുഞ്ചന്സ്മാരകത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടേയും ഫോക്ലോര് അക്കാദമിയുടേയും ആഭിമുഖ്യത്തില്‍ ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകഹാളില്‍ നടന്ന പരിപാടിയില്‍ ഓട്ടന്‍ തുള്ളല്‍ കലാകാരന് മണ്ണഞ്ചേരി ദാസന് അവാര്‍ഡ് ഏറ്റുവാങ്ങി.
പി.കെ.ജി നമ്പ്യാര്‍, പി.ടി.നരേന്ദ്രമേനോന്, പി.ചന്ദ്രമോഹനന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.കുഞ്ചന്‍ സ്മാരകം നല്കുന്ന ഡോ.വി.എസ് ശര്‍മ്മ,കുഞ്ചന്‍ സമാരക വായനശാല നല്കുന്ന കുഞ്ഞിലക്ഷ്മി അമ്മ എന്‍ഡോവ്മെന്റുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു.
സംസ്ഥാന സ്ക്കൂള് കലോത്സവത്തില്‍ തുളളലില്‍ ഒന്നാംസ്ഥാനം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കുഞ്ചന്‍ ദിനാഘോഷത്തോടനുബന്ധിച്ച്സെമിനാറുകള്,ചരിത്രപ്രദര്‍ശനം, കവിസമ്മേളനം, നാടന്‍ കലാമേള, അക്ഷരശ്ലോക സദസ്സ്, ഓട്ടന്തുള്ളല്,സംഗീതനിശ തുടങ്ങിയ നടന്നിരുന്നു.
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്മാന് ഇ.രാമചന്ദ്രന് അധ്യക്ഷതവഹിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവരാമന്, കുഞ്ചന്‍ സ്മാരക സെക്രട്ടറി എ.കെ.ചന്ദ്രന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: