പാലക്കാട്:ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 നടപ്പിലാക്കുന്നതിന്റെ ഭാഗമായി 249066 പേരെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പുതുക്കിയ റേഷന്‍കാര്‍ഡ് വിതരണം ചെയ്യുന്നതിനായി 519 കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജമായിട്ടുണ്ട്. സ്കൂളുകള്‍,ഓഡിറ്റോറിയങ്ങള്‍,സഹകരണബാങ്ക് ഹാളുകള്‍ എന്നിവിടങ്ങളാണ് വിതരണകേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. കാര്‍ഡ് ലഭിച്ചയുടന്‍ വിതരണം തുടങ്ങും.
232170 മുന്‍ഗണനേതര കാര്‍ഡുകളും 145015 മുന്‍ഗണനേതര നോണ്‍ -സബ്സിഡി കാര്‍ഡുകളും 49077 എഎവൈ കാര്‍ഡുകളുമാണുള്ളത്. 2016 ജനുവരി മുതല്‍ ലഭിച്ച അപേക്ഷകളില്‍ 1729 എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ കാര്‍ഡുകളാക്കി മാറ്റി നല്കി.
അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള 1431 കാര്‍ഡുടമകള്‍ സ്വമേധയാ എപിഎല്‍ കാര്‍ഡാക്കി മാറ്റാന്‍ അപേക്ഷിച്ചതിനെതുടര്ന്ന് എപിഎല്‍ കാര്‍ഡുകളാക്കി മാറ്റി.
പൊതുവിതരണം ശക്തിപ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനുമായി ജില്ലയിലെ അംഗീകൃത റേഷന്‍ മൊത്ത-ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നുണ്ട്. ക്രമക്കേട് കണ്ടെത്തിയ 15 റേഷന്‍കട വ്യാപാരികള്‍ക്കെതിരെ കേരള റേഷനിങ് ഓര്‍ഡര്‍ (കെആര്‍ഒ)പ്രകാരം അധികാരപത്രം സ്ഥിരമായി റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികളും സ്വീകരിച്ചു വരുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ 44604 കി.ഗ്രാം അരിയും 14381 കി.ഗ്രാം ഗോതമ്പും ഏഴ് വാഹനങ്ങളുംപിടിച്ചെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ച് വരുന്നതായി സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: