പാലക്കാട്: പ്ലാച്ചിമട ജനതയുടെ ജീവിതത്തില്‍ ഉണ്ടാക്കിയ നികത്താനാവാത്ത നഷ്ടങ്ങള്‍ക്ക് കാരണമായ ഉദ്യോഗസ്ഥരുടെ അധികാരദുര്‍വിനിയോഗം, പുറത്തുകൊണ്ടുവരണമെന്ന്, ദേശീയ വിവരാവകാശ കൂട്ടായ്മ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. എബി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ദേശീയ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാലക്കാട് കളക്ട്രേറ്റിനു മുന്നില്‍ നടക്കുന്ന പ്ലാച്ചിമട സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവരാവകാശ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നടന്ന നിയമ ലംഘനങ്ങള്‍ അധികാര ദുര്‍വിനിയോഗങ്ങള്‍ തുടങ്ങി വിവരങ്ങളും രേഖകളും വിവരാവകാശ നിയമപ്രകാരം എടുത്ത് ബാധിക്കപ്പെട്ട ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള ശില്പശാലയാണ് ഇന്നലെ നടന്നത്.
പുതുശ്ശേരി ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. കെ.വി.കൃഷ്ണകുമാര്‍, കെ.കെ.ലക്ഷ്മി, വിളയോടി വേണുഗോപാലന്‍, അമ്പലക്കാട് വിജയന്, കണ്‍വീനര്‍ ആറുമുഖന്‍ പത്തിചിറ, വര്‍ഗീസ് തൊടുപറമ്പില്‍, മുജീബ് റഹിമാന്‍, സുധിലാല്‍ തൃക്കുന്നപ്പുഴ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: