പാലക്കാട് ; സാധരണക്കാരന് എന്നും ആശ്രയിക്കുന്ന സംസ്ഥാനത്തെ റേഷന്‍കടകള്‍ നിലനില്‍പ്പിനു വേണ്ടി പൊരുതുന്നു. സംസ്ഥാനം സമസ്ഥ രംഗത്തും മുന്നേറിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിവും ലക്ഷക്കണക്കിനാളുകള്‍ ഇന്നും ഭക്ഷ്യോത്പന്നങ്ങള്‍ക്കായി റേഷന്ക്കടകളെയാണ് ആശ്രയിക്കുന്നത്.
പക്ഷെ ഇന്നവയുടെ സ്ഥിതി ഏറെ പരിതാപകരം. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘേഷിച്ച് ആരംഭിച്ച വാതിപ്പടി വിതരണം ഇന്ന് വഴിമുട്ടി നില്‍ക്കുകയാണ്. ദേശീയ ഭക്ഷ്യഭദ്രതാനിയമം മറ്റു സംസ്ഥാനങ്ങളില്‍ ആരംഭിക്കുകയും പലതും വിജയകരമായി നടപ്പിലാക്കുകയും ചെയ്തു എന്നാല്‍ കേരളത്തിലാകട്ടെ സാധാരണക്കാരന്റെ സര്‍ക്കാരെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ ഇടതുസര്‍ക്കാരിന് ഇത് ഫലപ്രദമായി വിനിയോഗിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
പലകാര്യങ്ങളിലും കേരളത്തെക്കാള്‍ പിന്നിലാണെങ്കിലും ഇക്കാര്യത്തില്‍ അവ കേരളത്തിന് മാതൃകയാകുകയാണ്. കൊല്ലം ജില്ലയില്‍ 2017 മാര്‍ച്ച് മുതലാണ് വാതില്‍പ്പടി വിതരണം ആദ്യമായി നടപ്പിലാക്കിയത് പിന്നീട് പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഇവ ആരംഭിച്ചെങ്കിലും ഇല്ലത്തുനിന്ന് പുറപ്പെട്ടെങ്കിലും അമ്മാത്ത് എത്തിയതുമില്ല എന്ന അവസ്ഥയിലാണ്.
നേരത്തെ മൊത്ത വിതരണം ഓരോ താലൂക്കുകളിലും സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിരുന്നത്. ഒട്ടും മോശമല്ലാത്ത വിധത്തില്‍ ഇവ ഏറെക്കുറെ നടപ്പിലാക്കുകയും ചെയ്തു എന്നാല്‍ സപ്ലൈക്കോ നടത്തുന്ന ഇന്റര്‍ മീഡിയറി ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യ വിതരണത്തിന്റെ അളവും തൂക്കവും കൃത്യമായി പാലിക്കുന്നില്ലെന്ന പരാതിയെതുടര്‍ന്നാണ് മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് യോഗം വിളിച്ചത്.
പ്രസ്തുത യോഗത്തില്‍ ചില തീരുമാനങ്ങള്‍ എടുത്തെങ്കിലും അവ നടപ്പാക്കുന്നതിന് ഇന്നു വരെ കഴിഞ്ഞിട്ടില്ല അതായത് സംസ്ഥാനം നടപ്പിലാക്കിയ വാതില്‍പ്പടി റേഷന്‍ വിതരണം ജില്ലയില്‍ അവതാളത്തിലായെന്നാണ് റേഷന്ഡീലേഴേസ് അസോസിയേഷന് പറയുന്നത്.
റേഷന്ഡിപ്പേകളിലെത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവും തൂക്കത്തിന്റെ കൃത്യതയും അതത് ഫര്‍ക്ക റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ ഉറപ്പാക്കേണ്ടതാണെന്ന് സിവില്‍സപ്ലൈസ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. പക്ഷേ ഉത്തരവ് കടലാസില്‍ ഒതുങ്ങിയെന്ന് മാത്രം. റേഷന്‍ കടയുടമകള്‍ക്ക് ലഭിക്കേണ്ട കമ്മീഷനെ സംബന്ധിച്ചും ഇതുവരെ തീരുമാനമായില്ല. മാസാവസാനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ഒരു തീരുമാനമുണ്ടാകുമെന്നാണ് പറയുന്നത്. റേഷന്‍ കടകളില്‍ പൊതുവിതരണത്തിനായി എത്തുന്ന സാധനങ്ങളില്‍ തന്നെ കുറവുകള്‍ ഏറെയാണ്. ഇവ പരിഹരിക്കുന്നതിനു പകരം ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്.
മുന്നൂറ് മുതല്‍ രണ്ടായിരം വരെ റേഷന്‍കാര്‍ഡുകളുള്ള ഷോപ്പുകള്‍ ജില്ലയിലുണ്ട് ഇവയില്‍ മൂന്നൂറില്‍ താഴെ റേഷന്‍കാര്‍ഡുകള്‍ വരുന്ന കടകള്‍ നിലനില്‍പ്പുഭീഷണി നേരിടുകയാണ് ഇവയെ തൊട്ടടുത്ത വന്‍കിട റേഷന്‍ ഷോപ്പുകളിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. അങ്ങിനെ വന്നാല്‍ നിത്യജീവിതത്തിനായി ഇവയെ ആശ്രയിക്കുന്ന നൂറുകണക്കിന് സാധാരണക്കാര്‍ക്ക് കിലോമീറ്ററുകള്‍ താണ്ടിവേണം റേഷന്‍കടകളിലെത്തുവാന്‍. ഇതിനിടെ ഇടനിലക്കാരായ ഉദ്യോഗസ്ഥര്‍ ദേശീയഭക്ഷ്യഭദ്രതാ നിയമത്തെ അട്ടിമറിക്കാനും ശ്രമം നടത്തുന്നു. എഫ്സിഐ മുതല്‍ റേഷന്ഡിപ്പോകളില് എത്തുന്നതു വരെയുള്ള ഭക്ഷ്യധാന്യചരക്കു നീക്കത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സപ്ലൈക്കോയില്‍ നിക്ഷിപ്തമാണെന്ന് പറയുന്നുണ്ടെങ്കിലും അതും പ്രാവര്‍ത്തികമായിട്ടില്ല.
സര്‍ക്കാര്‍ നടപ്പിലാക്കിയ വാതില്‍പ്പടി റേഷന്‍ വിതരണം പുന:പരിശേധിക്കണമെന്നും ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാത്രമേ നടപ്പാക്കാവൂ എന്നും ഓള് കേരള റേഷന്‍ഡീലേഴ്സ് അസോസിയേഷന് ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.കൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: