കൊടുങ്ങല്ലൂര്‍: ചേരി പുനരധിവാസ പദ്ധതിയില്‍ നഗരസഭ നിര്‍മ്മിച്ച ഫ്‌ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് മൂന്നു വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു.കാവില്‍ക്കടവിലെ ഫ്‌ലാറ്റില്‍ നിന്നും വീണ് തൈപറമ്പില്‍ സിയാദ് മകന്‍ റിഷാലി (3) നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. പരിക്കേറ്റ ബാലനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൈവരിയല്ലാതെ നിര്‍മ്മിച്ച ഫ്‌ലാറ്റ് പണി ആരംഭിച്ചതു മുതല്‍ നാളിതുവരെ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഫ്‌ലാറ്റില്‍ നിന്നും വീണ് ബാലന് പരിക്കേറ്റ സംഭവത്തില്‍ നഗരസഭ ചെയര്‍മാനെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് എം.ജി പ്രശാന്ത് ലാല്‍ ആവശ്യപ്പെട്ടു.
















