തൊടുപുഴ: മഹാറാണി ടെക്‌സ്റ്റൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നാളെ മുതല്‍ നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 24000 ച. അടിയില്‍ അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെ സജ്ജീകരിച്ചിരിക്കുന്ന ഷോറൂമിന്റെ ഔപചാരികമായ ഉദ്ഘാടനം 10 മണിയ്‌ക്ക് ചലച്ചിത്രതാരം അമലാ പോള്‍ നിര്‍വഹിക്കും. ആദ്യ വില്‍പ്പന നഗരസഭ ചെയര്‍പെഴ്‌സണ്‍ സഫിയ ജബ്ബാര്‍ നിര്‍വ്വഹിക്കും.
എല്ലാ പ്രമുഖ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരം ഷോപ്പില്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവതീ യുവാക്കള്‍ക്കും പ്രത്യേക വിഭാഗങ്ങള്‍ ഉണ്ട്. 3000 ച. അടിയില്‍ പാദരക്ഷകള്‍, ലേഡീസ് ബാഗുകള്‍, ട്രാവലര്‍ ബാഗുകള്‍, സ്‌കൂള്‍ ബാഗുകള്‍ എന്നിവയ്‌ക്കായി പ്രത്യേക വിഭാഗം സജ്ജീകരിച്ചിരിക്കുന്നു.
ഉദ്ഘാടനാവസരത്തില്‍ ഷോറൂമിനു മുന്നില്‍ സന്നിഹിതരാകുന്ന ആളുകളില്‍ നിന്നും 3 പേര്‍ക്ക് നറുക്കെടുപ്പിലൂടെ 5 പവന്‍ സ്വര്‍ണ്ണം അപ്പോള്‍ തന്നെ സമ്മാനമായി നല്‍കുന്നു. പത്രസമ്മേളനത്തില്‍ റിയാസ് വി.എ, എന്‍.എം. സലീം, ശ്രീജു റ്റി.ആര്‍, എബി ഫ്രാന്‍സീസ്, നിസാര്‍ പി.എ എന്നിവര്‍ പങ്കെടുത്തു.
















