കാഞ്ഞങ്ങാട്: കൊടുംവേനലില്‍ നാടും നഗരവും വറ്റിവരളുമ്പോള്‍ വെള്ളത്തിനായി നാട്ടുകാരും ജനമൈത്രി പോലീസും കൈകോര്‍ത്തു. ആവിക്കര വയലിലെ നൂറുവര്‍ഷത്തോളം പഴക്കമുളള കുളമാണ് നാട്ടുകാരും ജനമൈത്രി പോലീസും ചേര്‍ന്ന് വൃത്തിയാക്കി ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തിയത്.
കാര്‍ഷികാവശ്യത്തിന് പണ്ടുമുതല്‍ക്കെ ഈ കുളത്തില്‍ നിന്നാണ് വെള്ളം ഉപയോഗിച്ചുകൊണ്ടിരുന്നത്. കുളത്തില്‍ നിന്നും കുടങ്ങളില്‍ വെളളമെടുത്ത് കൃഷി നനക്കുകയാണ് ചെയ്യാറുള്ളത്. പിന്നീട് തൊട്ടടുത്ത കിണറുകളിലും മോട്ടോര്‍ വച്ച് വെള്ളമെടുക്കാന്‍ തുടങ്ങിയതോടെ കുളം ഉപയോഗിക്കാതെ പായല്‍ നിറഞ്ഞ് നശിച്ചു കിടക്കുകയായിരുന്നു. ഇപ്പോഴാകട്ടെ തൊട്ടടുത്ത പറമ്പിലെ കിണറുകളെല്ലാം വറ്റി വരണ്ടപ്പോഴാണ് വെള്ളം തേടി ജനങ്ങള്‍ വയലിലേക്കെത്തിയത്.
വയലിലെ കുളം വൃത്തിയാക്കി കുഴിച്ചാല്‍ വെള്ളം കിട്ടുമെന്ന് പഴമക്കാര്‍ പറഞ്ഞതനുസരിച്ച് ജനമൈത്രി പോലീസിന്റെ സഹായത്തോടെ നാട്ടുകാര്‍ ഒന്നടംങ്കം കുളം വൃത്തിയാക്കി വെള്ളത്തിന്റെ ആവശ്യം നിറവേറ്റിക്കൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: