ഉദുമ: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ പഞ്ചായത്തിന്റെ അനാസ്ഥയില്‍ പൊതുകിണര്‍ ഉപയോഗശൂന്യമായിരിക്കുന്നു. ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കം ബസ്സ്സ്റ്റോപിന് പിറകിലെ കിണറാണ് നോക്കുകുത്തിയായത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ ജനങ്ങള്‍ യഥേഷ്ടം വെള്ളമെടുത്തിരുന്ന കിണറാണിത്. തൊട്ടടുത്തുള്ള മരത്തിന്റെ ഇലകളും മറ്റും വീണ് കുടിവെള്ളം എടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍.
രണ്ട് വര്‍ഷം മുന്‍പ് പരവനടുക്കത്തെ നവോദയ ക്ലബ്ബ്, ഓട്ടോ ഡ്രൈവേഴ്സ്, നാട്ടുകാരും ചേര്‍ന്ന് കിണര്‍ നവീകരിച്ചിരുന്നു. അതിനുശേഷം കമ്പി വലയിട്ടതല്ലാതെ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പഞ്ചായത്തില്‍ പത്ത് പൊതുകിണര്‍ ഉണ്ടെന്നാണ് പ്രസിഡന്റ് പറയുന്നത്. വേനല്‍ ചൂട് കൊടുമ്പിരികൊള്ളുമ്പോള്‍ മേല്‍പറമ്പ് ടൗണിലെ രണ്ട് കിണര്‍ മാത്രമാണ് ശുചീകരിക്കാന്‍ പഞ്ചായത്ത് തുക വകയിരുത്തിയത്. ജനവാസമേഖലയായ പരവനടുക്കത്തെ പൊതുകിണര്‍ നവീകരിക്കാന്‍ ഇപ്പോഴും പഞ്ചായത്ത് അധികൃതര്‍ ചര്ച്ചയ്ക്കുപോലുമെടുത്തിട്ടില്ലെന്നാണ് പഞ്ചായത്ത് അംഗങ്ങള്‍ തന്നെ പറയുന്നത്.
ശൂചീകരിക്കപ്പെട്ടാല് പ്രദേശത്തുകാര്‍ക്ക് മാത്രമല്ല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനും പൊതുകിണര്‍ പ്രയോജനപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: