പുല്‍പ്പള്ളി : പുത്തൂര്‍വയല്‍ എം.എസ്സ്വാമിനാഥന്‍ ഗവേഷണ നിലയം നബാര്‍ഡിന്റെ ധന സഹായത്തോടെ ചീയമ്പം 73 കോളനിയില്‍ വാടി പദ്ധതിയുടെ ഭാഗമായി കിഴങ്ങ്വര്‍ഗ്ഗ വിത്തുകളുടെ വിതരണം നടത്തി. വാടി പദ്ധതിയുടെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും നല്കുന്ന കിഴങ്ങ്വര്‍ഗ്ഗ വിത്തുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വര്‍ഗ്ഗീസ്സ് മുരിയങ്കാവില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വില്ലേജ് പ്ലാനിംഗ് കമ്മിറ്റി പ്രസിഡന്റ് അപ്പി ബോളന് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ചേന, ചേമ്പ്, കാച്ചില്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി അഞ്ച് ഇനം വിത്തുകള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.
നബാര്‍ഡിന്റെ ധനസഹായത്തോടെ പൂതാടി ഗ്രാമപഞ്ചായത്തിലെ ചീയമ്പം 73 കോളനിയില്‍ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന വാടി പദ്ധതി പ്രവര്‍ത്തനങ്ങള്‍ രണ്ടാം വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. വയനാട് എം.എസ്സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കോളനിയിലെമണ്ണ്, ജല ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജലസേചന സൗകര്യങ്ങള്‍ മെച്ചപെടുത്തല്‍, പ്രദേശത്ത് അനുയോജ്യമായ സ്ഥലങ്ങളില്‍ കൃഷിവ്യാപനം, ഇതിനാവശ്യമായ ജൈവവളങ്ങളും നടീല്‍ വസ്തുക്കളും ലഭ്യമാക്കുക, മുഴുവന്‍ കുടുംബങ്ങള്‍ക്കും കാര്‍ഷിക പണിയായുധങ്ങള്‍ നല്‍കുക, കാര്‍ഷിക വിളകളുടെ മൂല്യവര്ധനവുള്പ്പെടെയുള്ള വിഷയങ്ങളില്‍ സാങ്കേതിക പരിശീലനം നല്‍കുക, പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍ തുടങ്ങിയവയുടെ പ്രോത്സാഹനം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ചീയമ്പം 73 കോളനിയിലെ 302 കുടുംബങ്ങളും വാടി പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: