പത്തനംതിട്ട: ഓരോ സമുദായാംഗങ്ങളും ശ്രീനാരായണ ധര്‍മ്മത്തിന്റെ പ്രചാരകര്‍ ആകണമെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്. ശ്രീനാരായണ ധര്‍മ്മോത്സവം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു പ്രീതി നടേശന്. ഗുരു പറഞ്ഞപോലെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ കേരളം ദൈവത്തിന്റെ സ്വന്തം നാടാകൂ. ഇപ്പോള്‍ അമ്മപെങ്ങന്മാര്ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയുന്നില്ല. ഇരകളെയല്ല വേട്ടക്കാരെയാണ് മര്യാദ പഠിപ്പിക്കേണ്ടത്. നിരവധി ആദ്ധ്യാത്മിക തത്വങ്ങള്‍ നിറഞ്ഞ നാട്ടിലാണ് ഈ ദുരവസ്ഥ. സ്വയം നന്നായാലേ കുടുംബവും സമൂഹവും നന്നാകൂ. ജീവിതത്തിന് ആദ്ധ്യാത്മിക അടിത്തറ വേണം.
ജാതിയുടെയും മതങ്ങളുടെയും അപ്പുറത്ത് മനുഷ്യനെ ഒന്നായി കാണണമെന്ന ഗുരുദേവന്റെ ദര്‍ശനവും ആദ്ധ്യാത്മികതയിലുറച്ചതാണ്. നിയമപരമായി കിട്ടേണ്ട അവകാശം നിഷേധിക്കപ്പെട്ടപ്പോഴാണ് സമുദായത്തിന് വേണ്ടി എസ്എന്‍ഡിപി യോഗത്തിനു ജാതി പറയേണ്ടി വന്നതെന്ന് പ്രതീ നടേശന് പറഞ്ഞു.
മാര്‍ത്തോമ സഭ അടൂര്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. എം. എം. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.
എസ്എന്‍ഡിപി യോഗം പത്തനംതിട്ട യൂണിയന് പ്രസിഡന്റ് കെ. പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ആചാര്യ വിശ്വപ്രകാശം എസ്. വിജയാനന്ദ് എസ്. എന്‍. ഡി. പി യോഗം അസി. സെക്രട്ടറിമാരായ എബിന് ആമ്പാടിയില്‍, പി. എസ്. വിജയന്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: