അമ്പലവയല്‍: മരം കയറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മരംകയറ്റിറക്ക് തൊഴിലാളി മരിച്ചു. അമ്പലവയല്‍ വികാസ് കോളനി താനിക്കല്‍ ആലി(63)ആണ് മരിച്ചത്. ഒപ്പമുïായിരുന്ന തൊളിലാളികളായ എടക്കല്‍ സ്വദേശി കാരിമല പുത്തന്‍വീട് സുദര്ശനന്(51), കുപ്പകൊല്ലി സ്വദേശി ഇസ്മായില്‍ എന്നിവരെ പരുക്കകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്ത്രിയിലും ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി ഷറഫുദ്ദീനെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വാകാര്യ ആശുപത്രിയിലും പ്രേവശിപ്പിച്ചു. ഇന്നലെ രാവിലെ 10.30യോടെ അമ്പലവയല്‍ -പാമ്പള മുള്ളൂര്കൊല്ലിയാണ് അപകടം. മരം കയറ്റി പാമ്പളയില്‍ നിന്നും അമ്പലവയലിലേക്ക് വരുംവഴിയാണ് അപകടം. എതിരെവന്ന വാഹനത്തിന് അരിക് കൊടുക്കുന്നതിനിടെ റോഡിന്റെ പാര്‍ശ്വഭാഗം ഇടിഞ്ഞ് താഴചയിലേക്ക് പതിക്കുകയായിരുന്നു. ലോറി മറിഞ്ഞ ശബ്ദംകേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ അപകടത്തില്‍പെട്ടവരെ ഉടന്‍തന്നെ പുറത്തെടുത്ത് ആദ്യം അമ്പലവയിലിലെ സ്കാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നുമാണ് മറ്റ് ആശുപത്രികളിലേക്ക് ഇവരെ മാറ്റിയത്. ആലി ഉച്ചക്ക് ശേഷം മേപ്പാടി-അരപ്പറ്റ വിംസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പാത്തുമ്മയാണ് ആലിയുടെ ഭാര്യ. മുജീബ്, ഷമീര്‍ എന്നിവര്‍ മക്കളും ഹസീന, റഷീദ എന്നിവര്‍ മരുമക്കളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: