കൽപ്പറ്റ: അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച വനിതാ സിവിൽ പൊലീസ് ഓഫീസർ മേപ്പാടി സ്വദേശിനി സജിനിയുടെ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലന്ന് ബന്ധുക്കൾ പറഞ്ഞ സാഹചര്യത്തിൽ ഇതേ കുറിച്ച് വിശദമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവണം. സജിനിയുടെ മരണത്തിൽ മഹിളാ കോൺഗ്രസ് അനുശോചനം രേഖപ്പെടുത്തി. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും വനിതാ സർക്കാർ ജീവനക്കാർക്കും മാന്യമായും സുരക്ഷിതമായും ജോലി ചെയ്യാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: