കാസര്‍കോട്: ജില്ലയിലെ കാഞ്ഞങ്ങാട്, പരപ്പ, മഞ്ചേശ്വരം ബ്ലോക്കുകളില്‍ രാത്രികാല അവശ്യസേവനങ്ങള്‍ക്കായി വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചു. വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. നീലേശ്വരം, കാറഡുക്ക, കാസര്‍കോട് ബ്ലോക്കുകളില്‍ കൂടി രാത്രികാല സേവനത്തിനായി ഡോക്ടര്‍മാരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ശ്രീനിവാസന് അറിയിച്ചു.
ഡോക്ടര്‍മാരുടെ വിവരങ്ങള്‍ – കാഞ്ഞങ്ങാട് -ഡോ. ഇഎം അവിനാഷ് (9605896802), പരപ്പ- ഡോ. വിക്രം കൃഷ്ണന് (8304053308), മഞ്ചേശ്വരം- ഡോ. പുരുഷോത്തം റെഡ്ഡി (9447314383).
പ്രതികരിക്കാൻ ഇവിടെ എഴുതുക: