കാസര്‍കോട്: വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത ഉപ്പുവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് തകരാറിലായ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എട്ട് ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമായില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് മെഷീനുകള്‍ക്ക് തകരാറ് സംഭവിച്ച വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയായിരുന്നു. കിര്ളോസ്കര് അധികൃതരെത്തി സാങ്കേതിക തകരാറുകള്‍ പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് പ്രവര്ത്തമാരംഭിക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്.
ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തത് കാരണം രോഗികള്‍ സ്വകാര്യാശുപത്രികളെയാണ് ആശ്രയിക്കുന്നത്. കാരുണ്യ ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് ഡയാലിസിസ് ചെയ്യുന്ന പാവപ്പെട്ട് രോഗികള്‍ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: