നന്മണ്ട: ഭാരതീയ കിസാന്‍സംഘിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കര്‍ഷക പ്രതിനിധികളുടെ സമ്മേളനം 14 ന് നന്മണ്ടയില്‍ നടക്കും. രാവിലെ 9.30 ന് സാസ്‌ക്കാരിക നിലയത്തില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന വൈസ്പ്രസിഡണ്ട് പി. ഉണ്ണിമാധവന്‍നായര്‍ ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ്ങ് പ്രസിഡണ്ട് ഇ. നാരായണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. സംഘടനാ സെക്രട്ടറി സി.എച്ച്. രമേശ്, കെ.വി. സഹദേവന്‍, കെ.കെ നാരായണന്‍നായര്‍, വി.പി. രാഘവന്‍ എന്നിവര്‍ സംസാരിക്കും.
















