ന്യൂദല്‍ഹി: വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമോ എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീംകോടതി. ഹിന്ദി ഭാഷയുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
ദല്‍ഹി ബിജെപി വക്താവ് അശ്വിനി ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ദേശീയോദ്ഗ്രഥനത്തിന് ഹിന്ദി നിര്‍ബന്ധമാക്കുന്നത് അത്യാവശ്യമാണന്നും ഭരണഘടനാപരമായി അതിന് ബാധ്യതയുണ്ടെന്നുമായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഹിന്ദി നിര്‍ബന്ധമാക്കാനാവില്ലെന്നും അത്തരമൊരു ഉത്തരവ് ഇറക്കിയാല്‍ നാളെ ആരെങ്കിലും സംസ്കൃതമോ പഞ്ചാബിയോ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു.
എന്ത് പഠിപ്പിക്കണമെന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് . ഇത്തരം കാര്യങ്ങളില്‍ കോടതിക്ക് ഉത്തരവിടാന്‍ സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: