കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂള്‍ വിപണികളൊരുങ്ങി. ഫാന്‍സി കടകളിലും പുസ്തകക്കടകളിലുമെല്ലാം സ്‌കൂള്‍ വിപണികളായി മാറി. ബാഗും കുടയും പുസ്തകവുമാണ് കടകളില്‍ കൂടുതലായി എത്തുന്നത്. നഗരത്തില്‍ പാവമണി റോഡില്‍ പോലീസ് ക്ലബിനടുത്ത് ആരംഭിച്ച കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണസംഘം സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ പഠനസാമഗ്രികളും ഒരുക്കിയിട്ടുണ്ട്. ന്യൂജനറേഷന്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ക്കൊത്ത് ബാഗുകളിലും ചെരുപ്പുകളിലും പുത്തന്‍പരീക്ഷണങ്ങളാണ് ഏറെയും.
വിദ്യാര്‍ത്ഥികളുടെ എക്കാലത്തെയും പ്രിയ ബ്രാന്റായ സ്‌കൂബിഡേ മുതല്‍ അമേരിക്കന്‍ ടൂറിസ്റ്ററും ഡിസ്‌യ്‌റും മെഗാ ബാഗ്‌സും വരെ വിപണിയിലുണ്ട്. 300, 400 രൂപയില്‍ തുടങ്ങി 2000, 3000 രൂപവരെ വിലയുള്ള ബാഗുകളാണ് വിപണിയിലുള്ളത്.
കുടയുടെ കാര്യമെടുത്താല്‍ കാലന്‍ കുടയും, പോക്കറ്റില്‍ ഇട്ടു നടക്കാവുന്ന നാനോ കുടയുമെല്ലാം സജീവമായി വിപണി കൈയ്യാളുകയാണ്. കുടുംബശ്രീ നിര്‍മ്മിക്കുന്ന സാധാരണ കുടയും വില്‍പ്പനക്കുണ്ട്. കൂടാതെ ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, പെന്‍സില്‍, പേന, ബ്രൗണ്‍ കവര്‍ തുടങ്ങി ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ സകലതും വില്‍പ്പനക്കുണ്ട്.
നോട്ടുബുക്കുകളില്‍ കുന്നംകുളത്ത് നിന്നുള്ള ലോക്കല്‍ ബ്രാന്‍ഡുകള്‍ മുതല്‍ ക്ലാസ്‌മേറ്റും, ത്രിവേണിയും വരെയുണ്ട്. സാധാരണവിപണിയിലേതിനേക്കാള്‍ 25 ശതമാനം വിലക്കുറവാണെന്നത് പോലീസ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ മാര്‍ക്കറ്റിലേക്ക് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്നുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ കെ. ജയനാഥ് പ്രസിഡന്റും കെ. കെ. മൊയ്തീ ന്‍കുട്ടി വൈസ്പ്രസിഡന്റും പുരുഷോത്തമന്‍ സെക്രട്ടറിയുമായ കോഴിക്കോട് സിറ്റി എംപ്ലോയീസ് സഹകരണ സംഘത്തിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് കഴിഞ്ഞ ഏപ്രില്‍ 25നാണ് ആരംഭിച്ചത്. ജൂണ്‍ 9ന് സമാപിക്കും.
തന്നെ മാനാഞ്ചിറ ഡിഡിഇ ഓഫീസിനടുത്ത് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ-ഓപ്പ്. സൊസൈറ്റി ഒരുക്കിയ സ്‌കൂള്‍ വിപണിയില്‍ വിലക്കുറവുതന്നെയാണ് മുഖ്യ ആകര്‍ഷണം. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെയും ലഭ്യമാണ്. ജൂണ്‍ 5ന് ടീച്ചേഴ്‌സ് സൊസൈറ്റി വിപണനം സമാപിക്കും.















