പാലക്കാട് : ജില്ലയില്‍ വിവിധയിടങ്ങളില്‍ 22 പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നു. മണ്ണാര്‍ക്കാട് (രണ്ട്), പുതുശ്ശേരി (രണ്ട്), മരുതറോഡ് (മൂന്ന്), തച്ചനാട്ടുകര (മൂന്ന്) മേലാര്‍കോട് (രണ്ട്), ജില്ലയിലെ മറ്റ് പല ഭാഗങ്ങളിലും സംശയാസ്പദമായ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജില്ലയില്‍ 10 ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. മരുതറോഡ് (രണ്ട്), മുണ്ടൂര്‍(രണ്ട്), പുതുശ്ശേരി, കാഞ്ഞിരപ്പുഴ, കൊടുമ്പ്, പാലക്കാട് നഗരസഭ, നെമ്മാറ. വടവന്നൂര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതം ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തു. ചിക്കന്‍പോക്സ് എട്ട്, സാധ്യതയുള്ള പന്നിപ്പനി ഒന്ന് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: