മാനന്തവാടി:നിയനത്രണം വിട്ട കാര്‍ ബൈക്കുകളിലിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്.തരുവണ-പടഞ്ഞാറത്തറ റോഡില്‍ പുലിക്കാട് വെച്ച് ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്. മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ഇരിട്ടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന 2 ബൈക്കുകളും, ഒരു സ്ക്കൂട്ടറും ഇടിച്ചുതെറിപ്പിച്ചു. തുടര്‍ന്ന് സമീപത്തെ പള്ളിമതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ബൈക്കിന് സമീപം സംസാരിച്ചുകൊണ്ടിരുന്ന പുലിക്കാട് സ്വദേശികളായ അരിയാക്കൂല്‍ റാഷിദ് (22), ചൂര്യന് അബ്സാര്‍ (26) എന്നിവര്‍ക്ക് നിസാര പരുക്കേറ്റു. ഇവരെപിന്നീട് ജില്ലാശപത്രിയില് പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: