നെന്മാറ: സര്‍ക്കാര്‍ എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും സൗജന്യ യൂണിഫോം അനുവദിക്കണമെന്ന് കേരള പ്രൈവറ്റ് സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം നല്‍കാനുള്ള പദ്ധതി വെട്ടിച്ചുരുക്കി ഗവ. എല്‍പി സ്കൂളില്‍ മാത്രം നടപ്പാക്കിയാല്‍ മതിയെന്ന തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം. ജില്ലാ കണ്‍വെന്‍ഷനും യാത്രയയപ്പും കെപിഎസ്എച്ചഎ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു.യു.ലിയാഖത്ത് അലിഖാന് ഉപഹാരവിതരണം നടത്തി.ജില്ലാ പ്രസിഡന്റ്കെപി.രവി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എംആര്‍. സുരേഷ്കുമാര്‍, വനിതാഫോറം കണ്‍വീനര്‍ എം.സുധിന, സൂസന്‍ജോര്‍ജ്ജ്, സണ്ണിജേക്കബ്, എം.സുഭദ്ര, എഎസ്.സുരേഷ് പ്രസംഗിച്ചു. ഭാരവാഹികള്‍:യു.ലിയാഖത്ത് അലിഖാന്(സംസ്ഥാന കമ്മിറ്റിപ്രതിനിധി),കെപി.രവി(പ്രസി), പിഎസ്.മുരളീധരന്, കെ.ശശിധരന്(വൈസ്പ്രസി),എംആര്‍.സുരേഷ്കുമാര്‍(ജന.സെക്ര), സൂസന്‍ജോര്‍ജ്ജ്, സണ്ണിജേക്കബ്(ജോ.സെക്ര),എഎസ്.സുരേഷ്(ട്രഷ).വനിതാഫോറം ഭാരവാഹികള്‍:എം.സുധിന(കണ്‍വീനര്‍),പുഷ്പലത(ജോ.കണ്‍വീനര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: