മഠത്തില്‍ വരവിന് ഇക്കുറി കോങ്ങാട് മധുവിന്റെ പ്രമാണം. കലാമണ്ഡലം തിമില അധ്യാപകനായി വിരമിച്ച കോങ്ങാട് മധുവിന്റെ പരിചയ സമ്പന്നത പഞ്ചവാദ്യത്തില്‍ നാദവിസ്മയം തീര്‍ക്കും.
പുലാപെറ്റ രാമന്‍ മാരാര്‍, തിരുവില്വാമല അപ്പുണ്ണി പൊതുവാള്‍ എന്നിവരുടെ ശിക്ഷണത്തില്‍ കൂടി കടന്നു വന്ന ബാല്യകാലം. അവിടെ നിന്ന് അന്നമനട പരമേശ്വരന്‍ മാരാര്‍, പല്ലാവൂര്‍ കളരി എന്നിവടങ്ങില്‍ തുടര്‍പഠനം.
കഴിഞ്ഞ 37 വര്‍ഷക്കാലമായി മഠത്തില്‍വരവിന് കോങ്ങാട് മധുവിന്റെ സാന്നിധ്യമുണ്ട്. അസുഖം മൂലം അന്നമനട പരമേശ്വരമാരാര്‍ അസുഖം മൂലം വിട്ടു നിന്നതാണ് മധുവിന് നറുക്കു വീഴാന്‍ ഇടയായത്. ഒരിക്കലെങ്കിലും മഠത്തില്‍വരവില്‍ കലാകാരനായി ഉള്‍പ്പെടണം. മഠത്തില്‍വരവിന്റെ എല്ലാ ആവേശവും പരിഭ്രമവും ഉള്‍ക്കൊണ്ട് ്യൂനല്ല രീതിയില്‍ കൊട്ടുകയെന്നതാണ് ഏക ലക്ഷ്യമെന്ന് മധു പറയുന്നു.
















