മണ്ണാര്‍ക്കാട്: പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം യുക്തിക്ക് നിരക്കാത്തതാണെന്ന് കേരള ടാക്സി ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം തെന്നിലാപുരം പറഞ്ഞു.
പാവപ്പെട്ട വാഹന തൊഴിലാളികളെ പിണറായി സര്‍ക്കാര്‍ വിഡ്ഢികളാക്കുകയാണ്.ജില്ലാ വാഹന പ്രചരണജാഥക്ക് മണ്ണാര്‍ക്കാട് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടി.എം.നാരായണന് ജാഥ ഉദ്ഘാടനം ചെയ്തു.ബി.ശിവശങ്കരന്, പി.ഗംഗാധരന്, സുന്ദരകുട്ടന്, എം.കെ.വിജയന്, സുകുമാരന്‍, അജിത്,ബി.ശിവദാസന്‍, വി.മാധവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: