കൊല്ലങ്കോട്: പല്ലശ്ശേന പുതുനഗരം പഞ്ചായത്തുകളില്‍ വ്യാപക മണ്ണെടുപ്പും ഇഷ്ടിക നിര്‍മ്മാണവും തുടരുന്നു.
ജില്ലാ കളക്ടറുടെയും സംസ്ഥാന സര്‍ക്കാറിന്റെയും ഉത്തരവുകള്‍ കാറ്റില്‍പറത്തിയാണ് വ്യാപകമായ മണ്ണ് ഖനനവും ജലചൂഷണം നടത്തി ഇഷ്ടികനിര്‍മ്മാണവും തകൃതിയില്‍ നടക്കുന്നത്.പല്ലശ്ശേന പഞ്ചായത്തിലെ ഒല്ലൂര്‍ പാടത്ത് മണ്ണെടുപ്പ് വ്യാപകമാണ്.
ജിയോളജി വകുപ്പിന്റെയോ റവന്യൂ വകുപ്പിന്റെയോ അനുമതി ഇല്ലാതെയും സര്‍ക്കാര്‍ അവധി ദിവസങ്ങിലും രാത്രികാലങ്ങളിലുമായാണ് മണ്ണെടുപ്പ് കൂടുതല്‍. രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഒത്താശയും മണ്ണ് മാഫിയകളെ സഹായിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പല്ലശ്ശന പഞ്ചായത്തില്‍ ഇതിന് മുമ്പും കുന്നുകള്‍ ഇടിച്ച് നിരത്തിയുള്ള മണ്ണ് ഖനനം വ്യാപകമായിരുന്നു. ജില്ലാ കളക്ടറുടെ പ്രത്യക പരിശോധന സംഘം എത്തിയാണ് മണ്ണ് ഖനനവും അനധികൃത ക്വാറികളുടെ പ്രവര്‍ത്തനവും മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയത്.
എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം പൂര്‍വ്വാതികം ശക്തിപെട്ടു. കടുത്ത വരള്‍ച്ചയില്‍ ജലത്തിന്റെ ഉപയോഗം നിയന്ത്രിക്കാനും അനധികൃതമായി ജലംദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കെിലും ഇതു ലംഘിച്ചാണ് പുതുനഗരം പഞ്ചായത്തിലെ ആന്തൂര്‍ കളം, ചെട്ടിയത്തു കുളമ്പ് എന്നീ സ്ഥലങ്ങളില്‍ ഇഷ്ടികചൂള നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്നത്.
കിണറില്‍ നിന്നും കൃഷി സ്ഥലങ്ങളില്‍ വന്‍ കുഴികളുണ്ടാക്കിയുമാണ് ജലം ഇഷ്ടിക കളങ്ങളില്‍ എത്തിക്കുന്നത്.
പുതുനഗരത്തെ അനധികൃത ഇഷ്ടിക നിര്‍മ്മാണവും ജലചൂഷണവും പുതുനഗരം സ്പെഷല്വില്ലജ് ഓഫീസര്‍ മോഹന്‍ദാസ്, ദേവദാസ്, വില്ലേജ് ഫീല്‍ഡ് അസി.ശിവദാസ് എന്നിവര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ചിറ്റൂര്‍ താഹസില്‍ദാര്‍ക്ക് നല്‍കുമെന്ന് പറഞ്ഞു.
പല്ലശ്ശേനയില്‍ സിപിഎമ്മിന്റെയും,പുതുനഗരം മുസ്ലിം ലീഗ് കോണ്‍ഗ്രസ്സ് ഭരണവുമാണ് നടക്കുന്നടത്. ഇവര്‍ ഭൂമാഫിയക്ക് ഒത്താശ ചെയ്യുന്നതിനാലാണ് ഖനനം വ്യാപകമാരുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: