കാഞ്ഞങ്ങാട്: ജല ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഇതോടെ ആശുപത്രിയിലെ എല്ലാവാര്‍ഡുകളിലും കിടത്തി ചികിത്സ അസാധ്യമായിരകിക്കുകയാണ്. പേവാര്‍ഡ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ജലക്ഷാമം കാരണം പേവാര്‍ഡിലെ മൂത്രപ്പുരയും കക്കൂസും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മറ്റ് വാര്‍ഡുകളുടെ അവസ്ഥയും ദയനീയമാണ്. ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ ഈ വാര്‍ഡുകളിലെ കക്കൂസുകളും വൃത്തിഹീനമാണ്.
രോഗികളില്‍ പലരും ചികിത്സ അവസാനിപ്പിച്ച് ആശുപത്രിയില്‍ നിന്നും സ്വാകാര്യആശുപത്രിലേക്ക് മാറി തുടങ്ങി. ജില്ലാ ആശുപത്രിയിലെ ജലവിതരണം കാര്യക്ഷമമാക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ല. സ്വന്തം ആവശ്യങ്ങള്‍ക്ക് രോഗികള്‍ പുറത്തുനിന്നും വെള്ളം ശേഖരിച്ചുകൊണ്ടുവരേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്.
സഹായത്തിന് ആരുമില്ലാത്ത രോഗികളാണ് ഏറെ കഷ്ടപ്പെടേണ്ടിവരുന്നത്. ജില്ലാ ആശുപത്രിയലെ ഈ അവസ്ഥ പരിഹരിക്കാത്തത് സ്വകാര്യാശുപത്രികള്‍ക്ക് മുതലെടുപ്പിന് കാരണമാകുന്നു. ജില്ലാ പഞ്ചായത്തിനാണ് ആശുപത്രിയുടെ ചുമതല. പാവപെട്ട രോഗികള്‍ക്ക് ഏറെ ആശ്രയമാകുന്ന ജില്ല ആശുപത്രിയെ അധികൃതര്‍ അവഗണിക്കുന്നതില്‍ പ്രധിഷേധം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: