കാഞ്ഞങ്ങാട്: അയല്‍വാസിയായ സിപിഎം പ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം സ്ത്രീയുടെ കയ്യും കാലുമൊടിഞ്ഞു. മാണിമൂല പനംകുണ്ട് മൊട്ടയിലെ പുഷ്പ (53) ക്കാണ് ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടായത്. പത്തു ദിവസം മുമ്പാണ് അയല്‍വാസിയായ യുവാവ് മോഷണക്കുറ്റം ആരോപിച്ചു കൊണ്ട് പുഷ്പയെ ശീമക്കൊന്നയുടെ വടി കൊണ്ട് ആക്രമിച്ചത്.
മാനസീകമായി വെല്ലുവിളി നേരിടുന്ന പുഷ്പ വേദനയും സഹിച്ച് അഞ്ച് ദിവസത്തോളം വീട്ടില്‍ കഴിഞ്ഞു. ഈ സമയം വീട്ടിലാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് മരിച്ച പുഷ്പ വീട്ടില്‍ തനിച്ചായിരുന്നു താമസം. രണ്ട് പെണ്മക്കള് ഉണ്ടെങ്കിലും രണ്ട് പേരും സ്ഥലത്തില്ല. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞ് സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ അവശയായ പുഷ്പയെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു.
കൈ കാലുകള്‍ നീരുവന്ന് വീര്‍ത്ത അവസ്ഥയിലായിരുന്നു. ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് കയ്യിലേയും കാലിലേയും അസ്ഥികള്‍ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൈയ്ക്കും കാലിനും പ്ലാസ്റ്ററിട്ട അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന പുഷ്പക്ക് സഹായത്തിനാരും ഇല്ലാത്ത അവസ്ഥയാണ്. ശാരീരികമായി അവശതകള്‍ നേരിടുന്ന മൂത്തമകല്ക്കും, ഹോസ്റ്റലില്‍ നി ന്ന് പഠിക്കുന്ന മറ്റൊരുമകള്ക്കും അമ്മയെ സംരക്ഷിക്കാന്‍ കഴിയാത്ത നിസ്സഹായവസ്ഥയിലാണ്.
ആശുപത്രിയിലെത്തി അഞ്ച് ദിവസം കഴിഞ്ഞ് ഇവരുടെ നില മെച്ചപ്പെട്ടതിന് ശേഷമാണ് ആക്രമണ വിവരം ഇവര്‍ പറയുന്നത്. വീണ് അപകടം സംഭവിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ധരിച്ചിരുന്നത്. സഹായത്തിനാരുമില്ലാതെ ആശുപത്രിയില്‍ ജീവിതം നയിക്കുന്ന പുഷ്പ ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്താലെന്ത് ചെയ്യുമെന്ന ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: