കൽപ്പറ്റ: കപട പരിസ്ഥിതിവാദികൾ വയനാട് ജില്ലയ്ക്ക് ആപത്താണെന്ന് ബി.ജെ.പി ജില്ല പ്രസിഡണ്ട് സജി ശങ്കർ.സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം വ്യാജ റിസോർട്ടുകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഖനന മാഫിയയും സ്വൈര്യ വിഹാരം നടത്തുന്നത് വയനാട്ടിലാണ്. നൂറുകണക്കിന് ആളുകൾക്ക് നേരിട്ടും ആയിരക്കണക്കിനാളുകൾക്ക് പരോക്ഷമായും ജീവിതമാർഗ്ഗമാകുന്ന ഇ ത്രീ തീം പാർക്ക് പോലുള്ള വിനോദവും വിജ്ഞാനവും നൽകുന്ന പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സംരഭങ്ങളെ എതിർക്കുന്നത് സമൂഹത്തോടുള്ള കടപ്പാടുമൂലമല്ല.അത് സ്വന്തം പോക്കറ്റിനോടുള്ള ആത്മാർത്ഥത കൊണ്ടു മാത്രമാണ്.വയനാട് ജില്ലയിലെ തണ്ണീർത്തടങ്ങളെ മാറ്റിമറിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടു കൂടി രമ്യ ഹർമ്യങ്ങൾ പണിതുയർത്തുന്നവർക്കെതിരെ ഇവർ ചെറുവിരൽ പോലുമനക്കുന്നില്ല. വയൽ നികത്തിയും തണ്ണീർത്തടങ്ങളെ കുഴിച്ച് മൂടിയും കഴിഞ്ഞ കുറേ കാലങ്ങളായി വയനാടിന്റെ പരിസ്ഥിതിയെ തകർക്കുന്നവരെ ഇവർ കണ്ടില്ലെന്ന് നടിക്കുന്നത് അവരുടെ ഓശാരം വാങ്ങി ജീവിക്കുന്നത് കൊണ്ടാണ്. ഇത്തരം പരിസ്ഥിതി സൗഹൃദ സംരഭങ്ങൾ തൊഴിലന്വേഷിച്ച് ചുരമിറങ്ങുന്ന വയനാട്ടിലെ യുവതി -യുവാക്കൾക്ക് ഒരു അനുഗ്രഹമാണെന്നും ഇത് ജനങ്ങൾ തിരിച്ചറിഞ്ഞ് കപട പരിസ്ഥിതിവാദികളെ ഒറ്റപ്പെടുത്തണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: