അഞ്ചല്‍: അഞ്ചലിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്‌ക്കളുടെ ശല്യം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം അഗസ്ത്യക്കോട് എസ്.വി. ഭവനില്‍ മോഹനന്‍പിള്ളയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന ആടിനെ തെരുവുനായ്‌ക്കള്‍ കടിച്ചു കൊന്നു. പുലര്‍ച്ചെ ആര്‍.ഓ. ജംഗ്ഷനില്‍ പത്രം വിതരണത്തിനെത്തിയ അഞ്ചല്‍ സ്വദേശി ജേക്കബ്(48)നേയും ബസ് കാത്തുനിന്ന ഒരാളിനേയും കോളേജ് ജംഗ്ഷനില്‍ ബസ് കാത്തുനിന്ന രണ്ട് പേരേയും തെരുവുനായ്‌ക്കള്‍ അക്രമിച്ചു. ഇവര്‍ അഞ്ചലിലും പരിസരത്തെവിവിധ ആശുപത്രികളിലും ചികിത്സ തേടിയിരിക്കുകയാണ്
















