കുണ്ടറ: സാമൂഹ്യപ്രവര്‍ത്തകനായ മേക്കോണ്‍ മുരുകനും കുടുംബവും സമരത്തിലേക്ക്. പോലീസ് കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ചാണ് സമരം. 6ന് രാവിലെ 11ന് കള്ക്‌ട്രേറ്റിന് മുന്നില്‍ ഉപവാസം നടത്തും.തുടര്‍ന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുമെന്നും മുരുകന്‍ പറഞ്ഞു.തന്നെ പീഡിപ്പിക്കുന്ന കൊട്ടാരക്കര ഡിവൈഎസ്പി കൃഷ്ണകുമാറിനെതിരെ മുഖ്യമന്ത്രിക്കും മുരുകന്‍ പരാതി നല്‍കി.
















