ന്യൂദല്‍ഹി: ദല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകന്‍ സഹീര്‍ഖാന് പരിക്ക്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കൡയിലാണ് പരിക്കേറ്റത്. ഐപിഎല്ലില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞ ഡെയര്‍ ഡെവിള്‍സിന്റെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ബുദ്ധിമുട്ടിയ ടീമിന് കനത്ത തിരിച്ചടിയായി നായകന്റെ പരിക്ക്. സഹീറിന് ഐപിഎല്ലിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനാകില്ലെന്നാണ് ടീമുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൡ നിന്നുള്ള വിവരം.
















