ന്യൂദല്‍ഹി: ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാരയെ അര്‍ജ്ജുന അവാര്‍ഡിനായി ബിസിസിഐ ശുപാര്‍ശ ചെയ്തു. ഈ സീസണില്‍ ടെസ്റ്റ് മത്സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൂജാരയെ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്.
വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗറിനെയും അവാര്‍ഡിനായി ബിസിസിഐ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച നാമനിര്‍ദേശം കായിക മന്ത്രാലയത്തിന് നല്‍കിയതായി ബിസിസിഐ അറിയിച്ചു.
ഈ സീസണില്‍ 1316 റണ്‍സാണ് പൂജാര നേടിയത്. ഒരു ടെസ്റ്റ് സീസണില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. 30 കാരനായ പൂജാര 48 ടെസ്റ്റുകളില്‍നിന്നായി 3798 റണ്‍സ് നേടിയിട്ടുണ്ട്.ഓസ്‌ട്രേലിയക്കെതിരെയുള്ള ട്വന്റി20യിലേയും ഏഷ്യ കപ്പിലേയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍മന്‍പ്രീത് കൗറിനെ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുള്ളത്.
















