ഒറ്റപ്പാലം: മഹാകവി കുഞ്ചന്‍നമ്പ്യാരുടെ ജന്മഗൃഹമായലക്കിടി കലക്കത്തു ഭവനത്തിന്റെ നവീകരണ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു കോടിയുടെ പദ്ധതി. ഓഫീസ് നവീകരണം സ്മാരക കെട്ടിടം പുനരുദ്ധാരണം എന്നിവക്കാണു പ്രധാനമായി ഫണ്ട് ലഭിച്ചിരിക്കുന്നത്. ക്ലാസ് മുറി, ഓഫീസ് നിര്‍മാണത്തിനായി 25 ലക്ഷം രൂപ ലഭിച്ചു. ഇതിന്റെ പ്രവര്‍ത്തനം ഇന്നാരംഭിക്കും.
സ്മാരകത്തിന്റെ പ്രതിവര്‍ഷ ഗ്രാന്റ് നാലുലക്ഷത്തില്‍ നിന്നും 25 ലക്ഷംരൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പളം ഉള്‍പ്പടെ നാലേകാല്‍ ലക്ഷം രൂപ സ്മാരകത്തിന്റെ പ്രതിമാസ നടത്തിപ്പിനു അത്യാവശ്യമാണെന്ന് ചെയര്‍മാന്‍ഇ.രാമചന്ദ്രന്, എം.ആര് സുനില്‍, രാമകൃഷ്ണന്, ഐ.എം.സതീശന്, എ.കെ.ചന്ദ്രന് കൂട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: