ഉദുമ: നാടിന്റ ക്ഷേമ ഐശ്വര്യത്തിനും ക്ഷേത്ര ചൈതന്യത്തിനുമായി ഉദുമ അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ അഖണ്ഡ നാമജപവും ലക്ഷാര്‍ച്ചനയും നടത്തി. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച അഖണ്ഡ നാമജപം ഇന്നലെ പുലര്‍ച്ചെ 6.13ന് സമാപിച്ചു.
ആരവത്ത് കെ യു ദാമോദര തന്ത്രിയുടെ കാര്‍മികത്വത്തില്‍ നാല്പതോളം പുരോഹിതന്മാര് ശ്രേഷ്ടമായ ലക്ഷാര്‍ച്ചനയില്‍ സംബന്ധിച്ചു. ഭഗവാന്റെ വിവിധ നാമങ്ങള്‍ ഒരു ലക്ഷം തവണ ഉച്ചത്തില്‍ ഉച്ചരിച്ച് തുളസിപ്പൂവ് സമര്‍പ്പിച്ചായിരുന്നു ലക്ഷാര്‍ച്ചന. 6.15ന് ആരംഭിച്ച ലക്ഷാര്‍ച്ചന 12.15വരെ നീണ്ടുനിന്നു. 11മണിക്ക് ദേവന് കളഭാഭിഷേകവും 12.30ന് മഹാപൂജയും തുടര്‍ന്ന് പ്രസാദവിതരണവും അന്നദാനവും നടന്നു. ക്ഷേത്രത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന അഖണ്ഡ നാമജപത്തിനും ലക്ഷാര്‍ച്ചനയ്ക്കും നൂറുകണക്കിന് ഭക്തര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: