കല്‍പ്പറ്റ:കേരളാ എന്‍.ജി.ഒ അസോസിയേഷന് സ്ഥാപക ജനറല്‍ സെക്രട്ടറിയും സെറ്റോ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന് പിളളയുടെ നിര്യാണത്തില്‍ അനുശോചിച്ച് സിവില്‍ സ്റ്റേഷന് ജീവനക്കാര്‍ യോഗം ചേര്‍ന്നു.ബ്രാഞ്ച് പ്രസിഡണ്ട് ടി.അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ ഉമാശങ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് വി.സി.സത്യന്,ബ്രാഞ്ച് ട്രഷറര്‍ ലൈജു ചാക്കോ പി,ബിജു ജോസഫ് എന്നിവര്‍ സംസാരിച്ചു.കേരളാ എന്‍.ജി.ഒ അസോസിയേഷന് സ്ഥാപക ജനറല്‍ സെക്രട്ടറി കെ.കരുണാകരന് പിളളയുടെ നിര്യാണത്തില്‍ മാനന്തവാടി ബ്രാഞ്ച് കമ്മിറ്റി അനുശോചിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് സി.ജി.ഷിബു അദ്ധ്യക്ഷത വഹിച്ചു.മോബിഷ് പി. തോമസ്,കെ.ടി.ഷാജി,പി.ജി.മത്തായി അഷറഫ് ഖാന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: