മഹാത്മാവായിരുന്ന ഭക്തകവി തുളസീദാസിന്റെതുളസീദാസ രാമായണം അവധ് ഭാഷയിലാണ്എഴുതപ്പെട്ടിട്ടുള്ളത്. ഒരു കൃതിയിലേക്കായി അദ്ദേഹംഒന്നിലധികം ഭാഷകള്‍ ഉപയോഗിച്ചിരുന്നു. കൂടുതലുംസംസ്‌കൃതമാണ് ഉപയോഗിച്ചത്. കൂടാതെ അറബി, ഗുജറാത്തി, പാര്‍സി, തുടങ്ങിയ ഭാഷകളിലെ അക്ഷരങ്ങളും ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകളിലെ കാവ്യഭംഗിയും ഭാഷയും ഭാവവുംഎടുത്തു പറയേണ്ടതാണ്.
ഏകുഛത്രു ഏകു മകുടമണി
സബ് ബ ര്‍ ന നി പര്‍ ജോവു
തുളസീരഘുവര്‍ നാമ് കെ ബരന്‍
ബി രാജത് ദോവു
രാമ എന്ന രണ്ടക്ഷരങ്ങള്‍ രഘുവരന്‍ എന്ന പേരിന്റെ ഭാഗമാണ്. രഘുവരന്‍ എന്നാല്‍ രഘുവിന്റെ തലവന്‍. ഈ രണ്ടക്ഷരങ്ങളാണ് അക്ഷരമാലയെ കിരീടമണിയിക്കുന്നത്. ഒന്ന് കുടപോലെ വിടര്‍ന്നു നില്‍ക്കുമ്പോള്‍ രണ്ടാമത്തെ അക്ഷരം ആഭരണത്തെപ്പോലെ വെട്ടിത്തിളങ്ങുന്നു. രാമനോടുള്ള ഭക്തി അക്ഷരങ്ങളിലൂടെ കവി ഇവിടെ പ്രകടിപ്പിക്കുന്നു.
രാമകഥാ മന്ദാകിനി ചിത്രകൂട്
ചിത് ചാരു
തുളസീ സുഭഗ് സനേ ഹ്
ബന്‍സിയ് രഘുവീര്‍ ബിഹാരു
തുളസീദാസ് പ്രസ്തുത ഈരടികളില്‍ പറയുന്നത്ശ്രീരാമന്റെ കഥ മന്ദാകിനീ നദി പോലെയാണെന്നാണ്. ചിത്രകൂടത്തിന്റെ പാദം കഴുകുന്നത് മന്ദാകിനി നദിയാണ്. ശ്രീരാമന്റെയും
സീതയുടേയും പ്രിയപ്പെട്ട സ്ഥലമായിരുന്നു ചിത്രകൂടം. ഇവിടെ തുളസീദാസ് പറയുന്നത,് വനവാസകാലം അവര്‍ ഒരുമിച്ചാണ് കഴിച്ചുകൂട്ടിയത്.
വനത്തില്‍ അവരുടെ നല്ല സമയം ചിലവഴിച്ചു. കഷ്ടങ്ങള്‍ ഒരുമിച്ചു സഹിച്ചു. അതാണ് യഥാര്‍ത്ഥ സ്‌നേഹം. ജീവിതത്തിന്റെ ഏതവസ്ഥയിലും ഒരുമിച്ചു നില്‍ക്കുന്നതാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന് കവി ഈ വരികളിലൂടെ വ്യക്തമാക്കുന്നു.
















