മാനന്തവാടി:കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്കില്‍ സര്‍വ്വീസുകള്‍ മുടങ്ങുന്നു. ജില്ലയില്‍ 102 സര്‍വിസുകള്‍ ഉച്ചവരെ മുടങ്ങി.ഡബിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.പണിമുടക്കിനെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസ് ബസുകളുടെ ഫിറ്റ്നെസ് പരിശോധിക്കാന്‍ ആളില്ലാഞ്ഞതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ മുടങ്ങിയത്.മാനന്തവാടി ഡിപ്പോയില്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കിനെ തുടര്‍ന്ന് 37,കല്‍പ്പറ്റ 18,ബത്തേരി 47 സര്‍വ്വീസുകളാണ് മുടങ്ങിയത്.പുതിയ ഡ്യൂട്ടി സംവിധാനം അശാസ്ത്രിയമാണെന്ന് മെക്കാനിക്കല്‍ ജീവനക്കാര്‍ ആരോപിക്കുന്നത്.ഇന്നത്തേത് സൂചനപണിമുടക്കാണെന്നും പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ ശകതമായ പ്രക്ഷോ ഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: