ചീക്കല്ലൂര്‍: ഭാരതം കണ്ട ആചാര്യ ശ്രേഷ്ഠരില്‍ പ്രമുഖനായ ശ്രീ ശങ്കരാചാര്യരുടെ ദര്‍ശനങ്ങള്‍ നിത്യ ജീവിതത്തിലേക്ക് പകര്‍ത്തണമെന്ന് യോഗക്ഷേമസഭ സംസ്ഥാന സമിതി അംഗംമാടമന ഈശ്വരന് നമ്പൂതിരി . നാടുകാണി ശ്രീനാരായണപുരത്തില് നടന്ന ശങ്കര ജയന്തി, ഉപസഭ വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് അദ്ദേഹത്തെ അടുത്തറിയാനുള്ള സാഹചര്യം മുതിര്‍ന്നവര്‍ ഒരുക്കണം. വായനശാലകള്‍ കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഉപസഭ പ്രസിഡണ്ട് മാങ്കുളം നാരായണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. യോഗക്ഷേമ സഭ ജില്ല സെക്രട്ടറി മരങ്ങാട് കേശവന് നമ്പൂതിരി, താമരക്കുളം ഉണ്ണികൃഷ്ണന് നമ്പൂതിരി, ബിന്ദു രാജേന്ദ്രന് ശ്രീശൈല, ശരണ്‍ മാടമന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: