കല്‍പ്പറ്റ: പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളവരാണ് വിദ്യാഭ്യാസ വായ്പയെടുത്തവരില്‍ ഏറെയും. പഠനം പൂര്‍ത്തിയാക്കിയിട്ടും ജോലി ലഭിക്കാത്തവരും തുച്ഛ വേതനത്തില്‍ തൊഴില്‍ ചെയ്യുന്നവരും വായ്പ തിരിച്ചടവിനു ഗതിയില്ലാതെ വലയുകയാണ്. ഇതിനിടെ സര്‍ക്കാരെടുത്ത തീരുമാനം ആയിരക്കണക്കിന കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമെന്ന്എജ്യുക്കേഷന് ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.പദ്ധതി പ്രാവര്‍ത്തികമാക്കുമ്പോള്‍ കടുത്ത കാര്‍ഷികത്തകര്‍ച്ച നേരിടുന്ന വയനാടിനു പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.ഡി. മാത്യു അധ്യക്ഷത വഹിച്ചു. ശ്രീധരന് ഇരുപുത്ര, വര്‍ഗീസ് മാത്യു, ഉസ്മാന് തലപ്പുഴ, എം.വി. പ്രഭാകരന്, ഫ്രാന്‍സിസ് പുന്നോലില്‍, പി.എം. അരവിന്ദന്, വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: