പാലക്കാട്: ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി.പരമേശ്വരന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് ഭഗവദ്ഗീതാവിചാര സ്ത്രം ഇന്ന് പാലക്കാട് കദളിവനം ഓഡിറ്റോറിയത്തില്‍ നടക്കും.
ഗവ.വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.ടി.എന്‍.സരസു ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ടി.നരേന്ദ്രമേനോന് അധ്യക്ഷത വഹിക്കും. സ്വാമികൃഷ്ണാത്മാനന്ദ പ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന ദ്വിതീയ സഭയില്‍ സീഡ് ഗുരുകുലം ഡയറക്ടര്‍ ടി.ഗോവിന്ദനുണ്ണി അധ്യക്ഷത വഹിക്കും.
ഇരിട്ടി പ്രഗതി വിദ്യാനികേതന്‍ മലയാളം വിഭാഗം മേധാവി മാധവന് ഭഗവദ്ഗീതയിലെ സമദര്ശിസിദ്ധാന്തമെന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തൃതീയ സഭയില്‍ കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന ജന.സെക്രട്ടറി കെ.കുമാരന് അധ്യക്ഷതവഹിക്കും.
ഗീതാതത്വം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ വിജ്ഞാന്‍ഭാരതി ദേശീയ കോര്‍ഡിനേറ്റര്‍ ഇ.കെ.സന്തോഷ് കുമാര്‍ പ്രഭാഷണം നടത്തും.
സമാപന സഭയില്‍ ഡോ.പി.കെ. മാധവന് അധ്യക്ഷതവഹിക്കും. മനസ്സിനെ മനസ്സിലാക്കല്‍-ഭഗവദ്ഗീതയിലൂടെ എന്ന വിഷയത്തില്‍ പ്രൊഫ.കെ.വിക്രമന് നായര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: