കൂറ്റനാട്: കുറ്റിപ്പാലയില്‍ ബീവറേജ് തുറക്കുന്നതിനെതിരെ നാട്ടുകാരുടെ നേത്യത്വത്തില്‍ സമരം ശക്തമാക്കി. പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയിലാണ് പുതിയ ബീവറേജ് തുറക്കാനുളള ശ്രമം നടന്നത്. ബീവറേജ് അനുവദിച്ചത് ചട്ടവിരുദ്ധമാണന്നും സമര സമിതി ഭാരവാഹികള്‍ പറഞ്ഞു. കണ്ടനകത്ത് പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറ്റിപ്പാലയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ എക്സൈസ് തീരുമാനിച്ചത്. എന്നാല്‍ കുറ്റിപ്പാലയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ അനുമതി നല്കുമ്പോള് അബ്കാരി നിയമ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ആരാധനായങ്ങള്‍ക്കും എസ് സി എസ് ടി കോളനികള്‍ക്കും 200 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലക്കു അനുമതി നല്കാന് പാടില്ല. അനുമതി നല്കിയ കെട്ടിടത്തിന്റെ 135 മീറ്റര്‍ പരിധിക്കകത്ത് 20 വര്‍ഷമായി നിലകൊള്ളുന്ന പള്ളിയും, 140 മീറ്റര്‍ പരിധിക്കകത്ത് എസ് സി കോളനിയുമുണ്ട്.
പഞ്ചായത്തിന്റെ അസസ്മന്റ് രജിസ്റ്ററില്‍ പ്രസ്തുത പള്ളിയുടെ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. കോളനിയിലേക്കുള്ള റോഡ് പഞ്ചായത്തില്‍ എസ്സി കോളനി റോഡ് എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്. കോളനി റോഡിന്റെ കവാടത്തിലേക്കുള്ള ദൂരമാണ് ദൂരപരിധിയായി കണക്കാക്കുക.
പഞ്ചായത്തിന്റെ എന്‍ ഒ സിയും, ഡി & ഒ ലൈസന്‍സും ഇല്ലാതെ മദ്യശാല പ്രവര്‍ത്തിപ്പിക്കുക സാധ്യമല്ല. ബീവേറജ് പ്രവര്‍ത്തിപ്പിക്കാന്‍ വട്ടംകുളം പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. ചട്ടങ്ങള്‍ പാലിക്കാതെ മദ്യശാല തുറന്നതിനെ തുടര്‍ന്ന് കെട്ടിട ഉടമക്കെതിര ഗ്രാമപഞ്ചായത്ത് ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സമരസമിതി ഭാരവാഹികള്‍ എക്സൈസ് ഡപ്പ്യൂട്ടി കമ്മിഷ്ണര്‍,ജില്ലാ കലക്ടര്‍,എഡിഎം എന്നിവര്‍ക്ക് പരാതിയും നല്കി.
ബീവറേജ് അനുവദിച്ച കെട്ടിടത്തിന്റെ അടുത്തായി ഒരു കള്ളുഷാപ്പും പ്രവര്‍ത്തിന്നുണ്ട് . ഒരു സ്ഥലത്ത് തന്നെ ഒന്നിലധികം മദ്യശാലകള്‍ അനുവദിക്കുക എന്നത് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴ്വഴക്കങ്ങള്‍ക്ക് എതിരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: