മാനന്തവാടി: മാനന്തവാടി- നാലാംമൈൽ റോഡിൽ പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് പായോട് കണ്ഠകർണൻ റോഡിലെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെ കള്ളുഷാപ്പ് തുറന്നപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാർ എത്തിയവർ. ഇതുമായി ബന്ധപ്പെട്ട് കള്ള് അളക്കുന്നവരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ഏലിയാമ്മ കുരിശിങ്കൽ (60), എൽസമ്മ വട്ടക്കുന്നേൽ (48), വേലംപറമ്പിൽ ജീജേഷ് (32), ആര്യാട്ടുകുടിയിൽ ലെനിൻ ജേക്കബ് (27) എന്നിവരും കള്ള് ഷാപ്പിൽ നി്ന്നും കള്ള്അളക്കുകയായിരുന്ന തലപ്പുഴതെക്കേക്കര മനോജും (36) ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി.
യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കള്ളുഷാപ്പ് തുടങ്ങുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. വയലുണ്ടായിരുന്ന സ്ഥലം മണ്ണിട്ടു നികത്തിയാണ് കള്ളുഷാപ്പ് തുടങ്ങുന്നതിനായി താത്കാലിക കെട്ടിടം നിർമിച്ചത്. പ്രദേശത്തെ പുഴയ്ക്കു സമീപത്താണ് കള്ളുഷാപ്പ് തുടങ്ങാൻ ശ്രമിക്കുന്നത്. ഇത് ഭാവിയിൽ വലിയ ദുരന്തങ്ങളും സ്കൂൾ, കോളേജ് കുട്ടികൾ ഉൾപ്പെടെയുള്ളവർ വഴി തെറ്റുന്നതിനു കാരണമാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
എന്നാൽ തങ്ങൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കള്ളുഷാപ്പ് തുടങ്ങിയതെന്ന് ഷാപ്പ് അധികൃതർ വ്യക്തിമാക്കി. കെട്ടിടത്തിനു എടവക പഞ്ചായത്തിൽ നിന്നും നമ്പർ ലഭിച്ചിട്ടുണ്ട. രാവിലെ കള്ള്് അളന്നു കൊണ്ടിയിരിക്കുകയായിരുന്ന തന്നെയും സതീഷിനെയും യാതൊരു പ്രകോപനമില്ലാതെ പ്രദേശവാസികൾ മിർദിക്കുകയായിരുന്നെന്ന് ജില്ലാ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന മനോജ് പറഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രദേശവാസാകിൾ 64- ലിറ്ററോളം കള്ളും രണ്ടു പഌസ്റ്റിക്ക് കന്നാസുകളും നശിപ്പിക്കുകയും തന്നെ കയ്യേറ്റം ചെയ്തതായും ഇദ്ദേഹം പറഞ്ഞു.
എന്നാൽ തങ്ങൾ ആരെയും മർദിച്ചിട്ടില്ലെന്നും തങ്ങൾക്കെതിരെ കള്ളക്കേസുണ്ടാക്കാൻ ശ്രമിക്കുകയാണുണ്ടയതെന്നും ജീജേഷ് പറഞ്ഞു. കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കള്ളുഷാപ്പ് സമര സമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: