പരവനടുക്കം: എം.ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചലച്ചിത്രത്തിന് മഹാഭാരതം എന്ന പേര് നല്‍കുന്നത് പുന:പരിശോധിക്കണമെന്ന് തപസ്യ സംസ്ഥാന സമിതി അംഗം സുകുമാരന്‍ പെരിയച്ചൂര്‍ പറഞ്ഞു. തപസ്യ കലാസാഹിത്യവേദി ശംഭുനാട് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പ്രജ്ഞാനം -2017 എന്ന രണ്ടുദിവസത്തെ പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാഭാരതം എന്ന ഇതിഹാസത്തില്‍ വായു തൊട്ട് വാനരന് വരെ പ്രധാന കഥാപാത്രങ്ങളാണ്. കേവലം ഭീമനെ മാത്രം നായകനാക്കി മഹാഭാരതത്തെ അവതരിപ്പിക്കുമ്പോള്‍ പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാകും. യഥാര്‍ത്ഥമായ മഹാഭാരതമല്ല എം.ടി യുടെ രണ്ടമൂഴത്തില് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതത്തിലെ ഓരോ തരി മണ്ണും കൃഷിക്ക് യോജിച്ചതാണ്. കൃഷി ചെയ്യുകയെന്നാല്‍ നന്മയിലേക്ക് സഞ്ചരിക്കുകയെന്നാണ്. ഭാരതത്തിലെ ആദ്യത്തെ കര്‍ഷക രാജാവായ കുരുവിന്റെ പേരിലാണ് ഈ നാടിനെ കുരുക്ഷേത്രം എന്നറിയപ്പെടുന്നത്. കൃഷിയും പരിസ്ഥിതിയും ഒരുമിച്ചു പോകേണ്ടതാണെന്നും സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ തപസ്യ ശംഭുനാട് യൂണിറ്റ് പ്രസിഡന്റ് പി.എന്‍.പൊന്നപ്പന് അദ്ധ്യക്ഷത വഹിച്ചു. ചെമ്മനാട് ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജന് കോടോത്ത്, ഡോ.മേലത്ത് ചന്ദ്രശേഖരന് നായര്‍, തപസ്യ ജില്ല ട്രഷറര്‍ കെ.സി.മേലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തപസ്യ ശംഭുനാട് യൂണിറ്റ് ജനറല്‍ സെക്രട്ടറി പ്രിയംവദ സ്വാഗതവും സെക്രട്ടറി രതീഷ് മച്ചിനടുക്കം നന്ദിയും പറഞ്ഞു. അജിത്ത് കളനാട്, ചന്ദ്രശേഖരന് നീലേശ്വരം എന്നിവരുടെ ക്ലാസും വിവിധ കലാപരിപാടികളും നടന്നു. പ്രൊഫ.സി.പി.രാജീവന്, രാജന് മുളിയാര്‍, സദാനന്ദന് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, ശ്രീനാഥ് ചീമേനി, നാരായണന് മാസ്റ്റര്‍ ബോവിക്കാനം, ആര്‍ട്ടിസ്റ്റ് ജയരാജന്, രാമചന്ദ്രന്കുറ്റിക്കോല് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിലായി ക്ലാസ്സെടുക്കും. ഇന്ന് ശിബിരത്തിന്റെ സമാപന സമ്മേളനം കുഞ്ഞുണ്ണി പുരസ്കാര ജേതാവ് പ്രൊഫ.കൂമുള്ളി ശിവരാമന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: