കാഞ്ഞങ്ങാട്: അടോട്ട് ശ്രീ വലിയ തൈവളപ്പ് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഭക്തിയുടെ നിറവില്‍ കന്നിക്കലവറ നിറച്ചു. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികന്മാരും ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. തറവാട് കുടുംബാംഗങ്ങള്‍ ആദ്യം കന്നിക്കലവറയില്‍ വിഭവങ്ങളുമായെത്തി. തുടര്‍ന്ന് അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍കുളങ്ങര ദേവസ്ഥാനം, കാഞ്ഞങ്ങാട് കാരാട്ട് തറവാട്, അടോട്ട് അത്തീര വളപ്പ് തറവാട്, അടോട്ട് താനത്ത് വളപ്പ് തറവാട്, മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍കുളങ്ങര ദേവസ്ഥാനത്തിന്റെ മാണിക്കോത്ത് പ്രാദേശിക സമിതി, തെക്കേ വെള്ളിക്കോത്ത് തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം, കൊളവയല്‍ അടിമയില്‍ ശ്രീ ശാക്തേയ ദേവീക്ഷേത്രം കൊളവയല്‍ മൊട്ടമ്മല്‍ തറവാട്, തന്നിത്തോട് വലിയ വളപ്പ് തറവാട്, അയ്യങ്കാവ്, നര്‍ക്കല വീട്, തുടങ്ങീ നിരവധി സ്ഥലങ്ങളില്‍ നിന്ന് കലവറ ഘോഷയാത്രയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: