വിദേശ ഭീകരർ അനുദിനം ഐഎസ് വിട്ട് മാതൃരാജ്യത്തേക്ക് തിരിച്ച് പോകുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. നിരവധി വിദേശ ഭീകരർ തുര്‍ക്കി വഴി യൂറോപ്പിലേയും ഏഷ്യയിലേയും തങ്ങളുടെ മാതൃരാജ്യത്തേക്ക് എത്തിച്ചേരുന്നുണ്ട്. ഇത് ഐഎസ് സംഘടനയ്‌ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. അടുത്തിടെ ഐഎസില്‍ നിന്നും രക്ഷപ്പെട്ട് തുര്‍ക്കിയില്‍ പിടിക്കപ്പെട്ട രണ്ട് ലണ്ടന്‍ സ്വദേശികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
കൊല്‍സാം ബേഗം (22) ഭര്‍ത്താവ് സ്റ്റീഫന്‍ അരിസ്റ്റ്ഡു എന്നിവര്‍ 2015ലാണ് ഐഎസില്‍ ആകൃഷ്ടരായി ലണ്ടനില്‍ നിന്നും ഇറാഖിലേക്ക് യാത്ര തിരിച്ചത്.ഭര്‍ത്താവ് സ്റ്റീഫന്‍ ഐഎസില്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു, ഒരു നാള്‍ സംഘടനയില്‍ ചേര്‍ന്ന് വിശുദ്ധ യുദ്ധം നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. തുടര്‍ന്ന് കൊല്‍സായും ഭര്‍ത്താവിനൊപ്പം ഇറാഖിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു
2015 മെയ് 31നാണ് ഇരുവരും ഇറാഖ് അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് എത്തിച്ചേരാനുള്ള നിര്‍ദ്ദേശം ഐഎസ് ഭീകരര്‍ മുന്‍കൂട്ടി നല്‍കിയിരുന്നു. ഇവര്‍ക്കൊപ്പം നിരവധി വിദേശികളും സ്വദേശികളുമായ ഭീകരർ ഉണ്ടായിരുന്നുവെന്ന് കൊല്‍സാ അഭിമുഖത്തില്‍ പറയുന്നുണ്ട്. എത്തിച്ചേര്‍ന്ന പ്രദേശത്തു നിന്നും ഐഎസ് ഭീകരര്‍ ഇവര്‍ക്ക് സഞ്ചരിക്കാന്‍ ഒരു ബസ് ഏര്‍പ്പാട് ചെയ്തിരുന്നു.
നിരവധി പുരുഷന്മാരും സ്ത്രീകളുമടങ്ങിയ ഇവരെ ഇറാഖിലെ ഐസ് ശക്തി കേന്ദ്രമായ മൊസൂളിലേക്കാണ് എത്തിച്ചത്. എന്നാല്‍ അവിടെ എത്തിയ ഇവര്‍ക്ക് ഏറെ കഠിനമായ ജീവിതമാണ് നയിക്കേണ്ടി വന്നത്. ഇവരെ പ്രവേശിക്കപ്പെട്ട കെട്ടിടത്തില്‍ വൈദ്യുതിയോ ആവശ്യത്തിന് വെള്ളമോ ഉണ്ടായിരുന്നില്ല. തങ്ങള്‍ ഇന്റര്‍നെറ്റിലൂടെ കണ്ട ഒരു ജീവിതമല്ല യഥാര്‍ത്ഥ ഐഎസ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചതെന്ന് കൊല്‍സാ പറയുന്നു.
ശാരീരികമായും മാനസികമായും ഐഎസ്, സ്ത്രീകളെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഭീകരര്‍ക്ക് വഴങ്ങാത്തവരെ മാരകമായി ഉപദ്രവിക്കുക ഐഎസിന്റെ വിനോദമാണെന്നാണ് കൊല്‍സാ പറഞ്ഞത്. ഭീകരമായ നാളുകള്‍ക്കിടയില്‍ തനിക്ക് ഒരു തവണ ഫോണ്‍ വിളിക്കാനുള്ള അവസരം കിട്ടിയെന്നും മാതാപിതാക്കളോട് ഇവിടെ നടക്കുന്ന ക്രൂരതകളെപ്പറ്റി പറയാന്‍ സാധിച്ചുവെന്നും കൊല്‍സാ പറഞ്ഞു.
ഐഎസിന്റെ കണ്ണുവെട്ടിച്ച് കൊല്‍സയും ഭര്‍ത്താവും മറ്റ് പോരാളികളും തുര്‍ക്കിയിലേക്ക് രക്ഷപ്പെടാന്‍ തുടങ്ങുന്നതിനിടയിലാണ് സൈന്യം ഇവരെ പിടികൂടുന്നത്. തുടര്‍ന്ന് ഇവരെ അന്വേഷണ വിധേയമായി സൈന്യം കസ്റ്റ്ഡിയിലെടുക്കുകയായിരുന്നു. സൈന്യത്തിന് ഇവര്‍ നല്‍കുന്ന അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: