കല്‍പ്പറ്റ: കേരള പോലീസ് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ നടന്നു വരുന്ന സുരക്ഷിത യാത്ര ശുഭയാത്ര വയനാട്ടില്‍ പര്യടനം തുടങ്ങി. വാഹനാപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 15 വരെ നീണ്ടു നില്‍ക്കുന്നതാണ് യാത്ര. വയനാട്ടില്‍ നാളെയും മറ്റന്നാളും യാത്ര തുടരും. യാത്ര കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍ കല്‍പ്പറ്റ ഡി.വൈ.എസ്.പി. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി. ഹരിഹരന്, കല്‍പ്പറ്റ സി.ഐ.: പി.ടി. ജേക്കബ് എന്നിവര്‍ പങ്കെടുത്തു. ബോധവത്കരണ പ്രദര്‍ശനവും ലഘുലേഖ വിതരണവും നടത്തി. ചോദ്യോത്തര പരിപാടിയിലെ വിജയികള്‍ക്ക് പപ്പു സമ്മാനം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: